ആളുകളുടെ ശ്രദ്ധ തിരിക്കാൻ ബഹളമുണ്ടാക്കി, ക്ഷേത്രത്തിൽ തിക്കുംതിരക്കിനും ഇടയിൽ മോഷണം, ഭക്തരുടെ മാല മോഷ്ടിച്ച 4 നാടോടി സ്ത്രീകള്‍ പിടിയിൽ

പുറക്കാട് പുന്തല ഭഗവതി ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീകളുട മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു ഇവർ മോഷണം നടത്തിയത്.
തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം മാവട്ടം ദേശത്ത് സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്.ആളുകളുടെ ശ്രദ്ധ തിരിക്കാൻ ബഹളമുണ്ടാക്കി തിക്കുംതിരക്കുമുണ്ടാക്കിയായിരുന്നു ഇവര്‍ മോഷണം നടത്തിയത്.
മാലനഷ്ടപ്പെട്ടവര്‍ ഒച്ചവെച്ചതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇവരെ പരിശോധിച്ചത്. പരിശോധനയില്‍ ഇവരില്‍ നിന്നും നിരവധി സ്വര്‍ണമാലകള്‍ കണ്ടെടുത്തു.അതേസമയം, കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























