ഓർമ്മയില്ലേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ അധികാരം തെമ്മാടികൾക്കും പോക്കിരികൾക്കും കടൽകൊള്ളക്കാർക്കും ആയിരിക്കും എന്ന് റോമിയോ വൈ ജുലിയറ്റ എന്ന ചുരുട്ട് നീട്ടി വലിച്ച് പിറുപിറുത്ത വിൻസ്റ്റൻ ചർച്ചിലിനെ;ഈ തുഗ്ലക്കിൻ പരിഷ്ക്കാരം കൊന്നുകളഞ്ഞ ഈ മനുഷ്യർക്ക് ദൽഹിയിൽ ഇന്ത്യാ ഗേറ്റിനു സമീപം ഒരു സ്മാരകം ഒരുക്കണം;വിണ്ടുകീറിയ ആ കാൽപാദങ്ങൾ ഈ രാജ്യത്തിൻ്റെ ചിഹ്നമാക്കണമെന്ന് ഡോക്ടർ അരുൺ കുമാർ

വിവാദമായ കാർഷികനിയമങ്ങളെ പിൻവലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി ഡോക്ടർ അരുൺ കുമാർ രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; ഓർമ്മയില്ലേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ അധികാരം തെമ്മാടികൾക്കും പോക്കിരികൾക്കും കടൽകൊള്ളക്കാർക്കും ആയിരിക്കും എന്ന് റോമിയോ വൈ ജുലിയറ്റ എന്ന ചുരുട്ട് നീട്ടി വലിച്ച് പിറുപിറുത്ത വിൻസ്റ്റൻ ചർച്ചിലിനെ...
ഏഴര പതിറ്റാണ്ട് മുറതെറ്റാതെ വരി നിന്നു മഷി പുരട്ടി അക്ഷരങ്ങളിൽ തട്ടി തടഞ്ഞ് മനസമ്മതം വിരലമർത്തി പ്രഖ്യാപിച്ച് ചർച്ചിലിനെ തോൽപ്പിച്ച ജനതയാണ്. കാറ്റിനോടും മഞ്ഞിനോടും വേനലിനോടും പെരുമഴക്കാലത്തോടും പോരാടി വിത്തെറിഞ്ഞ് മുളപ്പിച്ച് ഇന്ത്യയെ ഊട്ടിയവരാണ്.
രാമൻ്റെ ശിലയോ, പ്രചരണ വേലയുടെ പ്രലോഭനമോ, ഫ്രീ മാർക്കറ്റിൻ്റെ 'ഫ്രീഡ'മോ, രാജ്യദ്രോഹത്തിൻ്റെ തിട്ടൂരമോ, മന്ത്രി പുത്രൻ്റെ എസ്യുവിയുടെ മുരൾച്ചയോ, കാട്ടിയാൽ പേടിച്ചു പോകുമെന്ന് കരുതിയോ?
ഇതു കർഷകരുടെ രാഷ്ട്രീയമാണ്.
ഇടതോരം ചേർന്നവരുടെ രാഷ്ട്രീയമാണ്. ചാരം മൂടി തുടങ്ങുമ്പോൾ ചിറകുവിരിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയമാണ്. ഇനി കണക്കു പറയണം, ഈ പോരാട്ടത്തിൽ വീണുപോയ അറുനൂറോളം ധീരകർഷകരുടെ മരണത്തിൻ്റെ ഉത്തരവാദികൾ ....
ഈ തുഗ്ലക്കിൻ പരിഷ്ക്കാരം കൊന്നുകളഞ്ഞ ഈ മനുഷ്യർക്ക് ദൽഹിയിൽ ഇന്ത്യാ ഗേറ്റിനു സമീപം ഒരു സ്മാരകം ഒരുക്കണം.കഴിയുമെങ്കിൾ വിണ്ടുകീറിയ ആ കാൽപാദങ്ങൾ ഈ രാജ്യത്തിൻ്റെ ചിഹ്നമാക്കണം. തോളോട് തോൾ ചേരുന്ന പാടങ്ങളിൽ നിന്ന് പങ്കിടലിൻ്റെ, വിതരണനീതിയുടെ വലിയ പാഠങ്ങൾ പഠിക്കണം.
https://www.facebook.com/Malayalivartha























