തലസ്ഥാനത്ത് ജോലി ചെയ്യുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്ന് രാത്രിയിൽ ഹോട്ടലിൽ എത്തി....അൻസിയുടെ 'അമ്മ റോയിയുടെ സഹപാഠി...മകളുമായി ബന്ധം സ്ഥാപിച്ച് വലയിലാക്കാൻ ശ്രമം...വ്യാജ ഒഡിഷൻ നടത്താൻ ആ സംവിധായകനും...

ദുരൂഹതകൾ ഏറെ... കൊച്ചിയിൽ കാർ അപകടത്തിൽ മരണപ്പെട്ട അൻസിയുടേയും അഞ്ജനയുമായും ബദ്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്.കേസിൽ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്.
അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്.മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോൾ അൻസിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് അൻസിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്.
സിനിമാ മോഹവുമായി നടന്ന മുൻ മിസ് കേരള അൻസി കബീർ അഞ്ജന ഷാജൻ എന്നിവരെ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വിളിച്ച് വരുത്തി ചതിക്കുകയായിരുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിശാ പാർട്ടികളിൽ പോയി പരിചയവും മറ്റും ഇല്ലാത്ത യുവതികളേ വമ്പന്മാർക്ക് വേണ്ടി വലയിലാക്കുകയായിരുന്നു എന്നും ഇതിനായി സിനിമായിൽ അഭിനയിപ്പിക്കുന്നത് ചർച്ച ചെയ്യാം എന്ന രീതിയിലും വിളിച്ച് വരുത്തുകയായിരുന്നു.
മോഡലുകളുടെ ഒഡിഷൻ സിനിമയിലെ ചില പ്രമുഖർക്കും ഹോട്ടൽ ഉടമയ്ക്കും മുന്നിൽ നടത്തിയതായി വിവരങ്ങൾ വരുന്നു.ഇവിടെ വയ്ച്ച് ഹോട്ടൽ ഉടമ അടക്കം മോഡലുകളുമായി അടുത്ത് ഇടപെഴുകി. മോഡലുകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു എന്നും സംശയിക്കുന്നു.ഇവരെ ഇവിടെ എത്തിക്കാൻ കൂട്ട് നിന്നത് ആകട്ടേ അവർക്കൊപ്പം യാത്ര ചെയ്ത കെ.എ. മുഹമ്മദ് ആഷിഖ്, റഹ്‌മാന്‍ എന്നിവരായിരുന്നു. ഇതിൽ കെ.എ. മുഹമ്മദ് ആഷിഖ് എന്ന 25 കാരൻ പിന്നീട് മരിച്ചു. കാർ ഓടിച്ച റഹ്മാൻ മാത്രമാണ് രക്ഷപെട്ടത്.
ഒഡിഷനുകൾ വീഡിയോയിൽ പകർത്താറുണ്ട്. എന്നാൽ ഇവിടെ പകർത്തിയ ദൃശ്യങ്ങൾ ലഭ്യമല്ല. അത് നശിപ്പിച്ചിരിക്കുകയാണ്. മുറിക്ക് ഉള്ളിൽ എന്ത് നടന്നു എന്ന് മോഡലുകൾക്ക് ഒപ്പം ഉണ്ടായിരുന്ന ഇപ്പോൾ ജീവിച്ചിരിക്കുന്ന റഹ്മാനോ ഹോട്ടൽ ജീവനക്കാർക്കോ അറിയണം എന്നില്ല.ഹോട്ടൽ ഉടമയാണ് മറുപടി പറയേണ്ടത്. ഇതിനായി സി ബി ഐ പോലുള്ള ശാസ്ത്രീയ അന്വേഷണം നടത്തുന്ന ഏജൻസികൾ വരണം എന്നും അഭിപ്രായം ഉയരുന്നു.മോഡലുകളുടെ ദൃശ്യങ്ങൾ പകർത്തിയത് എവിടെ. അവരെ കടന്ന് പിടിക്കുകയും പീഢിപ്പിക്കാൻ ശ്രമിച്ചതും ആരാണ്. ഇല്ലാത്ത സിനിമയുടെ പേരിൽ ചർച്ചയും ഒഡിഷനും ആർക്ക് വേണ്ടി ആയിരുന്നു.
മോഡലുകളേ നമ്പർ 18 ഹോട്ടലിൽ എത്തിച്ചതിനു പിന്നിൽ ചതി ഉണ്ടായിരുന്നു എന്നാണ് വരുന്ന വിവരങ്ങൾ. അന്ന് 50 പേർ ആയിരുന്നു നിശാ പാർട്ടിക്കായി ഹോട്ടലിൽ എത്തിയിരുന്നത്. ഇതിൽ പ്രമുഖ സിനിമാ സംവിധായകൻ ഉണ്ടായിരുന്നു. ഇയാൾക്ക് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രമുഖരും ഉണ്ടായിരുന്നു. പുതിയ സിനിമയെ കുറിച്ച് മോഡലുകളുമായി ചർച്ച നടത്തി. തുടർന്ന് സംവിധായകൻ അൻസി കബീറിന്റെയും അഞ്ജന ഷാജന്റെയും ഒഡിഷൻ നടത്തി എന്നാണ് വിവരങ്ങൾ. ഹോട്ടലിലെ ചില ജീവനക്കാരിൽ നിന്നും വരുന്ന സൂചനകളാണിത്.എന്നാൽ കൃത്യ വിവരങ്ങൾ അറിയാൻ ഹോട്ടൽ ഉടമ വാ തുറക്കണം.
ഒഡിഷൻ നടത്തിയത് തന്നെ ചതിയായിരുന്നു. ഇല്ലാത്ത സിനിമയുടെ പേരിൽ ചർച്ചയും ഒഡിഷനും നടത്തിയത് മോഡലുകളുടെ സിനിമാ മോഹം ചൂഷണം ചെയ്യുകയായിരുന്നു. മോഡലുകളേ ഹോട്ടലിൽ എത്തിക്കുന്നതിനു വലിയ തുക ഹോട്ടൽ ഉടമയും പ്രതിഫലം ആരിൽ നിന്നോ വാങ്ങിയിരുന്നു എന്നും അരോപണം ഉയരുന്നു.
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ മരിച്ച കേസിൽ 'നമ്പർ 18' ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച സൈജു തങ്കച്ചൻ മുൻകൂർജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പൊലീസ് സമർപ്പിച്ച കസ്റ്റഡിയപേക്ഷയിൽ സൈജുവിനെതിരേ പരാമർശങ്ങളൊന്നുമില്ലാതിരുന്നിട്ടും ഏന്തിനാണ് സൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.
മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് സൈജു. ഒക്ടോബർ 31-ന് ഹോട്ടൽ നമ്പർ 18-ൽ നടന്ന ഡി.ജെ. പാർട്ടിക്ക് ശേഷമുള്ള ആഫ്റ്റർ പാർട്ടിയിലേക്ക് മോഡലുകളെ അയാൾ ക്ഷണിച്ചിരുന്നോ എന്ന് പരിശോധിക്കും. നമ്പർ 18 ഹോട്ടലിൽ വി.ഐ.പി.കൾക്കായി ആഫ്റ്റർ പാർട്ടിയൊരുക്കൽ പതിവായിരുന്നെന്നാണ് വിവരം. ഹോട്ടലിൽ തുടരാൻ താത്പര്യം കാണിക്കാതെ മടങ്ങിയ പെൺകുട്ടികളേയും സുഹൃത്തുക്കളേയുമാണ് ഷൈജു ആഡംബര കാറിൽ പിന്തുടർന്നത്. അപകടത്തിനുശേഷം ഷൈജു ഹോട്ടലുടമ റോയിയെ വിളിച്ച് വിവരമറിയിച്ചിരുന്നു.
അപകടമരണമായിട്ടും എന്തിനാണ് റോയി ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലുണ്ടായ സംഭവങ്ങളെ മറയ്ക്കാനുള്ള ഗൂഢശ്രമം ഉണ്ടെന്നാണ് നിഗമനം. എക്‌സൈസ്, നർക്കോട്ടിക് സെൽ എന്നിവരിൽനിന്ന് ഷൈജു മുൻപ് ലഹരിയിടപാട് കേസുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന വിവരങ്ങളും തേടുന്നുണ്ട്.
https://www.facebook.com/Malayalivartha























