Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം കല്ലാട്ടുമുക്കിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി; ശാശ്വത പരിഹാരത്തിന് എട്ടു കോടിയുടെ പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി;ഇപ്പോൾ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതം

20 NOVEMBER 2021 05:24 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കല്ലാട്ടുമുക്കിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി. കഴിഞ്ഞ കുറേ കാലമായി അട്ടക്കുളങ്ങര - തിരുവനന്തപുരം റോഡിൽ കല്ലാട്ടുമുക്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്. നേമം എംഎൽഎ ആയും പിന്നീട് മന്ത്രിയായും വി ശിവൻകുട്ടി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസുമായി ഇവിടം സന്ദർശിച്ചു.

അന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ അടിയന്തിരമായി ചെയ്യേണ്ടതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. തകർന്ന റോഡിൽ വലിയ വാഹനങ്ങൾക്കടക്കം കടന്നു പോകാൻ സാധിക്കും വിധം ഇന്റർലോക്ക് ടൈലുകൾ പാകുകയാണ് ഇപ്പോൾ ചെയ്യുന്നത്. 25 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുക.

ഇത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് തൽകാലം പരിഹരിക്കാനുള്ള നടപടിയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ 8 കോടിയോളം രൂപ ചെലവ് വരുന്ന സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. വൈകാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും . ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇപ്പോൾ നടക്കുന്ന സമരം രാഷ്ട്രീയപ്രേരിതമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട നടപടി മുൻ ബിജെപി എം എൽ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. തിരുവനന്തപുരത്തെ കോൺഗ്രസ്‌ എം പിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ല.എട്ടു കോടി ചിലവ് വരുന്ന പദ്ധതി നടപ്പാവുമ്പോൾ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (7 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (8 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (35 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (43 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (55 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends