Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയുടെ ഭൂസ്വത്തിൽ ആർഭാട ജീവിതം..വിവാഹത്തിന് ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്‌ടി..മട്ടാഞ്ചേരിയില്‍ നിന്ന് യുവതികളെ എത്തിച്ച് ഉന്നതർക്ക് കാഴ്ചവയ്ക്കും...പോലീസ് ഏമാന്മാർ കൈവെള്ളയിൽ....റോയി വയലാട്ടിന്റെ ത്രസിപ്പിക്കുന്ന കഥ..

20 NOVEMBER 2021 05:49 PM IST
മലയാളി വാര്‍ത്ത

നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറിനായി അറബിക്കടലില്‍ തപ്പേണ്ട അവസ്ഥയിലാണ് കേരളാ പോലീസ് അത് തിരികെ കിട്ടാനുള്ള സാധ്യത തീരെ ഇല്ല. തേവര കായലിലാണ് ഡിവിആര്‍ ഉപേക്ഷിച്ചത്. ഈ പേമാരിക്കാലത്ത് കായലിലെ അടിയൊഴക്കില്‍ ഡിവിആര്‍ ഇന്നേരം അറബിക്കടലിലെത്തിയിട്ടുണ്ടാകും. എന്തായാലും സുന്ദരികളുടെ മരണവുമായി ബന്ധപ്പെട്ട ഈ കേസന്വേഷണത്തിന് ചൂടു കൂടുമ്പോള്‍. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെ അടിച്ചു പൊളി ജീവിതവും ധൂര്‍ത്തും ചര്‍ച്ചകളില്‍ നിറയുകയാണ്.

ഒരു ഉന്നത കുടുംബമാണ് റോയി വയലാട്ടിന്റേത്. സിസി ഗ്രൂപ്പ് മുതലാളിയും ഗള്‍ഫിലെ അപ്കാരിയുമായ വില്‍ഫ്രഡിന്റെ മരുമകന്‍. ഗള്‍ഫിലും മദ്യത്തെ നിയന്ത്രിച്ചിരുന്ന രാജാവായിരുന്നു റോയിയുടെ അമ്മായിയപ്പന്‍ വില്‍ഫ്രഡ്. വിവാഹത്തിന് ശേഷം വില്‍ഫ്രഡും ഒരു അന്താരാഷ്ട്ര വിവാദത്തില്‍ പെട്ടിരുന്നു. ആ വിവാദങ്ങളില്‍ പെട്ട് നട്ടം തിരിയവെയാണ് അദേഹത്തിന്റെയും മരണ വാര്‍ത്ത പുറത്തുവരുന്നത്. അമ്മാവന്‍ വില്‍ഫ്രഡിന്റ മരണത്തോടെ മകള്‍ സെര്‍ട്ടീന വില്‍ഫ്രഡിന് അവകാശപ്പെട്ട സ്വത്തുക്കളെല്ലാം റോയി വയലാട്ടിന്റെ കൈകളിലെത്തി. കൊച്ചിയിലെ ഒരു സാധാരണ ഹോട്ടലുടമയുടെ കയ്യില്‍ കോടികള്‍ വന്നതോടെ റോയിയുടെ മട്ടും ഭാവവും മാറി. ജീവിത രീതി മാറി സ്വഭാവ ശൈലി മാറി... ഇതോടെ ബിസ്‌നസ് തലത്തിലും സിനിമാ രംഗത്തും റോയിയുടെ ബന്ധങ്ങള്‍ വളര്‍ന്നു..

റോയിയ്ക്ക് ഒരു ചേട്ടനുണ്ട് തോമസ്. മുന്‍ ഡിജിപി ജോസഫ് തോമസിന്റെ മകളെയാണ് തോമസ് വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ ഉന്നത പൊലീസ് ബന്ധമുള്ള കുടുംബമായി റോയിയുടേത്. സ്വന്തമായി കോളേജുകള്‍ നടത്തുന്ന വ്യക്തിയാണ് റോയിയുടെ സഹോദരന്‍ തോമസ്. അതിനാല്‍ തന്നെ പല ഉന്നതരും ശുപാര്‍ശ കത്തുമായി സമീപിക്കുന്ന കുടുംബം കൂടിയതാണ് റോയിയുടേത്. അത്യാഡംബരമായ ജീവിതം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന റോയിയുടെ വിവാഹം. കേരളം ഒരുപക്ഷേ അന്ന് ഇത്രയും ആഡംബര വിവാഹം കണ്ടിട്ടുണ്ടായിരിക്കില്ല.

 

വിവാഹം നടന്ന ബസലിക്കാ പള്ളിയില്‍ നിന്ന് റോയിയുടെ വീടു വരെയുള്ള പാത നിറയെ പൂക്കളിട്ട് വരിച്ചിരുന്നു. ഇതിന് വേണ്ടി ലോറിക്കണക്കിന് പുഷ്രപങ്ങളാണ് അന്ന് കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചത്. രണ്ട് വെള്ള കുതിരകളിലായിരുന്നു വിവാഹ യാത്ര. ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയും ഉണ്ടായി. അതിനുമുമ്പൊന്നും ഇത്തരത്തിലൊരു വിവാഹത്തിന് കേരളം സാക്ഷിയായിരുന്നില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ആഡംബര ജീവിതം നയിച്ച റോയിക്ക് സഹോദരന്‍ വഴിയും പൊലീസിലും സുഹൃത്തുക്കളുണ്ടായി. ഈ സൗഹൃദ തണലിലാണ് നമ്പര്‍ 18 ഹോട്ടല്‍ വളര്‍ന്ന് പന്തലിച്ചത്.

 

ആരേയും കൂസാക്കാതെ ജീവിച്ച റോയിക്ക് പൊലീസുകാര്‍ സര്‍വ്വ സഹായങ്ങളും നല്‍കി ഇത്രയും നാള്‍ പരിപാലിച്ചു പോന്നു. എന്തിനേറെ പറയുന്നു 2020ല്‍ വാഗമണില്‍ നടന്ന റെയ്ഡ് നമുക്കെല്ലാം ഓര്‍മ കാണും. ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ആ റെയ്ഡ് നടന്നത്. അന്ന് ലഭിച്ച രഹസ്യ വിവരത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഈ നമ്പര്‍ 18 ഹോട്ടലിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ആ രഹസ്യ വിവരം കൊച്ചിയിലെത്തിയപ്പോള്‍. സുന്ദരികളുടെ മരണ ദിവസം ആ ഹോട്ടലിലുണ്ടായിരുന്ന പൊലീസ് ഉന്നതന്‍ റോയിയെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഒരു റെയ്ഡ് പോലും നടത്താതെ സംഗതി ഒതുക്കി തീര്‍ത്തു.

 

ഫാഷന്‍ ഫീള്‍ഡും സിനിമയുമൊക്കെയാണ് റോയുടെ ഇന്‍ഡ്രസ്റ്റഡ് മേഘല. സൗഹൃദങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യുന്ന റോയി ഹോട്ടലിലെ രണ്ടു മുറികള്‍ മാറ്റിവച്ചിരിക്കുന്നതു തന്നെ ഈ സുഹൃത്തുക്കളെ സത്കരിക്കാനും. അവരുടെ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമൊക്കെ നിറവേറ്റാനുമൊക്കെയാണ്.

 

സ്വന്തം ഹോട്ടലില്‍ റോയിക്ക് മാത്രമായുള്ള ഒരു ബസ്‌നസ് ട്രിക്ക് തന്നെയുണ്ട്. ഡിജെ പാര്‍ട്ടികളില്‍ സ്ത്രീ സാനിധ്യം പൊതുവെ കുറവാണ്. വിശേഷ ദിവസങ്ങള്‍ ഒഴികെ. എന്നാല്‍ സാധാരണ പാര്‍ട്ടി ദിനങ്ങളില്‍. മട്ടാഞ്ചേരിയില്‍ നിന്ന് ചില യുവതികളെ എത്തിച്ച്. അവിടം മുഴുവനും ആഘോഷ തിമിര്‍പ്പിലാക്കും. യുവതികള്‍ ഒറ്റയ്ക്കാണ് ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത് എന്ന പ്രതീതി സൃഷ്ടിക്കുന്നതോടെ. സത്രീകള്‍ക്കു സുരക്ഷിതമായ ഇടമാണെന്ന് വരുത്തി തീര്‍ക്കുന്നതിനൊപ്പം തന്നെ. കൂടുതല്‍ യുവാക്കളും ഇവിടേയ്ക്ക് ആകര്‍ശിക്കപ്പെടും. എന്നാല്‍ പാര്‍ട്ടി തുടങ്ങി അര മണിക്കുര്‍ കഴിയുമ്പോഴേയ്ക്കും ഈ എത്തിച്ച സുന്ദരികള്‍ നൈസായി സ്‌കൂട്ടാകും. എല്ലാവരും മദ്യ ലഹരിയിലാകുന്നതോടെ പാര്‍ട്ടിയും കൂടുതല്‍ കൊഴുക്കും. ഇതിനിടയിലാണ് പാര്‍ട്ടി ഒന്നുകൂടി കളറാക്കാന്‍ മയക്കുമരുന്ന് ഇറക്കിയുള്ള കളി തുടങ്ങുന്നത്.

 

രാത്രിയില്‍ ആഫ്റ്റര്‍ പാര്‍ട്ടി അഭ്യര്‍ത്ഥനയുമായി സുന്ദരികളുടെ പിന്നാലെ പാഞ്ഞ സൈജു തങ്കച്ചനാണ് ഈ മയക്കുമരുന്ന് കച്ചവടത്തിന്റെ ഇടപാടുകാരനെന്നാണ് പൊലീസ് സംശയിക്കുന്നത്. റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. മോഡലുകളെ കൊണ്ടു വന്നതിന് പിന്നിലും സൈജുവാണെന്നാണ് സൂചന. ഒരു വിഐപിക്ക വേണ്ടിയാണ് ഇവരെ കൊണ്ടു വന്നത്. നിശാപാര്‍ട്ടിക്കിടെ മോഡലുകളുടെ ബിയറില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതു കൊണ്ടാണ് അവര്‍ മദ്യ കുപ്പിയുമായി തലയില്‍ വച്ച് നൃത്തം ചെയ്തത്. അതിന് ശേഷം അഫ്റ്റര്‍ പാര്‍ട്ടിക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.. ഇതില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാനായിരുന്നു. നിശാപാര്‍ട്ടിക്ക് മോഡലുകളെ എത്തിക്കുന്ന ഇടനിലക്കാരന്‍..

 

നമ്പര്‍ 18 ഹോട്ടലുമായി ഈ അബ്ദുള്‍ റഹ്‌മാന് അടുത്ത ബന്ധമാണുള്ളത്. ഈ ഹോട്ടലിലെ ആളുകളെ വലവീശിപിടിച്ച് എത്തിക്കും. മോഡലുകള്‍ക്കൊപ്പമെത്തിയ ആശിഖും അബ്ദുള്‍ റഹ്‌മാനും തമ്മിലും അടുപ്പമുണ്ടായിരുന്നു. ഈ ചതിക്കുഴി ഉപയോഗിച്ചാണ് മോഡലുകളെ ഹോട്ടലില്‍ എത്തിച്ചതെന്നാണ് സൂചന. ഇതിന് ശേഷം പാര്‍ട്ടിക്കിടെ പ്രശ്നങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ഹോട്ടല്‍ ഉടമയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് സൂചന. എന്നാല്‍ ഉന്നത പൊലീസ് ബന്ധങ്ങള്‍ കാരണം തുടക്കത്തില്‍ അന്വേഷണം നടന്നില്ല. ഇതോടെ തെളിവുകള്‍ അപ്രത്യക്ഷമായി.

 

മാത്രമല്ല റോയിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ചരടുവലിച്ചത് പൊലീസ് ആസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും കൊച്ചി സിറ്റി പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ക്രമസമാധാന ചുമതലയില്‍ നിന്ന് ഇരുവരേയും മാറ്റാനാണ് സാദ്ധ്യത. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസ് മേധാവി അനില്‍ കാന്തിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുംവിധം ഇടപെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പി ശാസിച്ചതായും വിവരമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (7 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (8 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (35 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (43 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (55 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends