ബസ് യാത്രക്കിടെ യുവതിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കരയില്‍ ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. പത്തനാപുരം ചെളിക്കുഴി വെട്ടിക്കല്‍ വീട്ടില്‍ ജ്യോതിഷ് (34) ആണ് അറസ്റ്റിലായത്. എഴുകോണ്‍ അമ്ബലത്തുംകാല ജങ്ഷനില്‍ നിന്നും കൊട്ടാരക്കരയിലേക്ക് ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീക്ക് നേരെയായിരുന്നു അതിക്രമം. പ്ലാമൂട് ജങ്ഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ കടന്ന് പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























