കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു; അടിമാലി സ്വദേശിയായ 38 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു

അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശിയായ അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ യുവാവിന്റെ ഒരു കണ്ണിലെ കാഴ്ച്ച നഷ്ടപ്പെട്ടു. കേസിൽ പടിക്കപ്പ സ്വദേശിയായ ഷീബയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഈ മാസം 16 ആം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരത്ത് ഹോം നേഴ്‌സായി ജോലിചെയ്തിരുന്ന യുവതി സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് യുവാവുമായി അടുപ്പത്തിലായത്. പ്രണയത്തിനൊടുവിലാണ് 38 കാരിയായ യുവതി വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും യുവാവ് തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ യുവാവ് പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ഷീബ യുവാവിൽ നിന്ന് രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും പരാതിയുമയി മുന്നോട്ടുപോകുമെന്ന് അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഒത്തുതീർപ്പു ചർച്ചകൾക്കായി അടിമാലിയിലെത്തിയ യുവാവിന് നേരെയാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിന്റെ ഒരു കണ്ണിലെ കാഴ്ച്ച നഷ്ട്ടപ്പെട്ടു. ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിനിടയിൽ യുവതിയ്ക്കും പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha
























