എന്തെല്ലാം കാണണം... രാഷ്ട്രീയക്കാരുടെ തെറിവിളി കേള്‍ക്കാന്‍ ചാനല്‍ ചര്‍ച്ചകള്‍ വയ്ക്കുന്ന മലയാളികള്‍ ഇന്നലെ കണ്ടത് മറ്റൊരു പച്ചതെറിവിളി ചര്‍ച്ച; ചുരുളിയിലെ തെറി പ്രയോഗം ചര്‍ച്ചയായിക്കി ചാനലുകള്‍; ലിജോയ്ക്കും ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

രഹസ്യമായെങ്കിലും ജീവിതത്തില്‍ തെറി വിളിക്കാത്തവന്‍ ആരെങ്കിലുമുണ്ടോയെന്നാണ് ഇപ്പോള്‍ ചോദിക്കുന്ന ചോദ്യം. പല അടികളുടേയും തുടക്കം ഈ തെറിവിളിയാണ്. ഈ തെറിവിളി കാരണം പല കൊലപാതകങ്ങളിലും അവസാനിച്ചിട്ടുണ്ട്. നേരെ തെറിവിളിക്കാന്‍ കഴിയാത്തവര്‍ സ്വയം രഹസ്യമായെങ്കിലും തെറി വിളിക്കും.
ചുരുളി സിനിമ ഇറങ്ങിയതോടെയാണ് മനുഷ്യല്‍ ഇത്രയ്ക്ക് സഭ്യമായി തെറിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ മനോരമ ന്യൂസും ഏഷ്യാനെറ്റും തെറി വിളിയെപ്പറ്റിയായിരുന്നു ചര്‍ച്ച. ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലെ തെറി വിളികള്‍ ലോക പ്രശ്‌സ്തമാണ്. ചാനല്‍ അവതാരകരുടെ ഡബിള്‍മീനിങ്ങുള്ള തെറികളും കുറവല്ല. അവരാണ് ചുരുളിയിലെ തെറി ചര്‍ച്ച ചെയ്യുന്നത്. എന്തായാലും ചര്‍ച്ച കൊഴുത്തു. തെറിച്ചര്‍ച്ച ചൂടുപിടിച്ചതോടെ ഏത് തെറി ഏത് തെറിയല്ലാത്തത് എന്നുപോലും മലയാളി ചോദിച്ചുതുടങ്ങി.
എന്തായാലും കിട്ടയ തരം കോണ്‍ഗ്രസുകാരും വിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സിനിമയിലെ തെറിപ്രയോഗങ്ങള്‍ക്കെതിരെ വീണ്ടും കോണ്‍ഗ്രസ് രംഗത്തെത്തി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാമാണ് സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിത്.
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി' എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്.
ജോജു ജോര്‍ജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിര്‍വഹിച്ചിരിക്കുന്നത്.
സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവര്‍ത്തിയില്‍ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകന്‍, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്. ആയതിനാല്‍ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആവശ്യപ്പെട്ടത്
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ചുരുളിയില്‍ തെറി ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു. അതിനെ ന്യായികരിക്കേണ്ട കാര്യമില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. അത് സിനിമ ചിത്രീകരിച്ചിരിക്കുന്ന സ്ഥലത്തെ ആളുകളുടെ ഭാഷയാണെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.
ഇത് കുടുംബമായി കാണേണ്ട ചിത്രമല്ലെന്നും പ്രായപൂര്‍ത്തിയായവര്‍ കാണേണ്ട ചിത്രമാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ഇത് ചിത്രത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും നടന്‍ വ്യക്തമാക്കി. ഇതിനെ ന്യായികരിക്കേണ്ട ആവശ്യം വരുന്നില്ലെന്നും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























