കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഏറ്റവും കുറച്ചു പണം സംഭാവന കിട്ടിയത് ബി ജെ പി ക്കെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ രേഖ... കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പോക്കറ്റടിച്ച ശേഷം വിളിച്ചുകൂവി, ഉത്സവ പറമ്പിലെ കള്ളനെ പോലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഏറ്റവും കുറച്ചു പണം സംഭാവന കിട്ടിയ ത് ബി ജെ പി ക്കെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ രേഖ. എന്നാല്‍ ഏറ്റവും കുറച്ച് പണം കിട്ടിയ ബി ജെ പിയാണ് തെരഞ്ഞടുപ്പ് ഫണ്ടിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആരോപണം കേട്ടത്. എട്ടു കോടി മാത്രമാണ് ബി ജെ പി ക്ക് കിട്ടിയത്. രാഹുലിന്റെയും പ്രിയങ്കയുടെയും പ്രചരണത്തിന് രണ്ടു കോടി ചെലവാക്കിയപ്പോള്‍ നരേന്ദ്ര മോദിക്ക് ചെലവിട്ടത് 43 ലക്ഷം മാത്രം.
ഉത്സവ പറമ്പിലെ കള്ളനെ പോലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പോക്കറ്റടിച്ച ശേഷം വിളിച്ചുകൂവി കൊണ്ടേയിരുന്നു. അതാണ് കൊടകര കുഴല്‍പ്പണ വിവാദത്തില്‍ കണ്ടത്.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് സിപിഎമ്മിനാണ്. 58 കോടി - കോണ്‍ഗ്രസിന് 39 കോടി കിട്ടി . രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് വിവരം പുറത്തായത്.
ഭരണകക്ഷിയായ സിപിഎമ്മിലേക്കാണ് ഏറ്റവും കൂടുതല്‍ പണമൊഴുകിയത്. 58,86,38,762 രൂപയാണ്. ഇതില്‍ പരസ്യത്തിന് വേണ്ടിയാണ് സിപിഎം 17 കോടിയും ചെലവഴിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കുന്നത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരില്‍ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാര്‍ട്ടി നല്‍കിയത്. ഏറ്റവും വലിയ തുകയാണ് ഇത്.
ആര്‍ ബിന്ദുവിന് 20 ലക്ഷം, വീണാ ജോര്‍ജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെ പോകുന്നു ആ കണക്കുകള്‍. കോണ്‍?ഗ്രസും ഇക്കാര്യങ്ങളില്‍ ഒട്ടും പിന്നിലല്ല. 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാര്‍ത്ഥികള്‍ക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു.
സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ തുക പാര്‍ട്ടി നല്‍കിയത് ത്രികോണപോരില്‍ വിജയം നേടിയ ഷാഫി പറമ്പിലിന് വേണ്ടിയാണ്, 23 ലക്ഷം. തൃത്താലയില്‍ പരാജയപ്പെട്ട വി ടി ബല്‍റാമിന് കിട്ടിയത് പതിനെട്ടര ലക്ഷമാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്ക് പാര്‍ട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.
എ ക്ലാസ് മണ്ഡലങ്ങളില്‍ ബിജെപി നല്‍കിയത് വലിയ തുകയാണ്.. 15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി ബിജെപി നല്‍കിയത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച അധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടി നല്‍കിയത് 40 ലക്ഷമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ നല്‍കിയത് 9 കോടി 18 ലക്ഷം രൂപയാണ്.
വിമാന യാത്രക്കും ഹെലികോപ്റ്റര്‍ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാല്‍ കോടി രൂപയുമാണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ യോ?ഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളില്‍ പങ്കെടുത്ത മോദിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയുമാണ്.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇറക്കിയതില്‍ സിപിഎമ്മിന് ആകെ ചെലവ് ഏഴ് ലക്ഷം മാത്രമാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ക്ലോസിംഗ് ബാലന്‍സ് എട്ട് കോടിയാണ്. എന്നാല്‍, കേരള ഘടകത്തിന്റേത് 58 കോടിയാണ്. ബിജെപിയുടെ കേരള ഘടകത്തിന്റെ ക്ലോസിംഗ് ബാലന്‍സ് 7 കോടി 94 ലക്ഷമാണ്. എന്നാല്‍, ദേശീയ ഘടകത്തിന്റെ മെയ് മാസത്തെ ക്ലോസിംഗ് ബാലന്‍സ് 2579 കോടി രൂപയാണ്. എഐസിസിയുടേത് 253 കോടി ആണ്. എന്നാല്‍ കെപിസിസിക്ക് വെറും രണ്ട് കോടി മാത്രവും.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കാണ് ഇത്. യാഥാര്‍ത്ഥ്യം ഇതിന്റെ മൂന്നിരട്ടി വന്നേക്കാം. എന്നാലും ബി ജെ പി ക്കായിരിക്കും ഏറ്റവും കുറച്ച് തുക ചെലവട്ടിരിക്കുക. കാരണം ബി ജെ പി ക്ക് സംഭാവന നല്‍കാന്‍ പൊതുവേ എല്ലാവര്‍ക്കും മടിയാണ്. അത് നിയമസഭാതെരഞ്ഞടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























