അപകടം നടന്ന ആ രാത്രി എന്താണ് സംഭവിച്ചത്? നിർണായക നീക്കവുമായി അഞ്ജന ഷാജന്റെ കുടുംബം, ഹോട്ടലുടമയുടേയും സൈജുവിന്റേയും പങ്ക് അന്വേഷിക്കണം

മോഡലുകളുടെ അപകട മരണത്തിൽ നിരവധി ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനെ ചുറ്റിപറ്റി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതിന്റെ ദുരൂഹതകൾ ചുരുളഴിക്കുന്ന രീതിയിൽ കൃത്യമായി ഒരു അന്വേഷണമല്ല നടക്കുന്നത്. സംഭവത്തിൽ പങ്കുള്ള ആരേയൊക്കെയോ സംരക്ഷിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നതെന്ന അക്ഷേപം ഒക്കെ തന്നെ ഉയർന്നിരുന്നു.
എന്നാൽ ഇതിലൊന്നും മോഡലുകളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ അപകടത്തിൽ മരണപ്പെട്ട അഞ്ജന ഷാജന്റെ കുടുംബം ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകായാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് തന്നെയാണ് അഞ്ജന ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു.
സഹോദരി പൂര്‍ണ സന്തോഷവതിയാണെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ സന്തോഷമായിട്ടാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. യാതൊരു ടെന്‍ഷനും അവളുടെ മുഖത്തില്ലായിരുന്നു. എന്നാല്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ എന്തോ സംഭവിച്ചു. കാര്‍ നിര്‍ത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.
ഇക്കാര്യത്തിലെല്ലാം വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി കഴിഞ്ഞുവെന്നാണ് അറിയാൻ സാധിക്കുന്നത്. ഹോട്ടലുടമയുടേയും സൈജുവിന്റേയും പങ്ക് അന്വേഷിക്കണമെന്നും അഞ്ജനയുടെ കുടുംബം ആവശ്യപ്പെട്ടു.
അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മോഡലുകളെ നേരത്തേയും അഞ്ജാത വാഹനം പിന്തുടർന്നിരുന്നതായും പരാതിയുണ്ട്. അഞ്ജമയുടെ ബന്ധുക്കൾ ഇത് സംബന്ധിച്ച് ക്രൈബ്രാഞ്ചിനും പരാതി നൽകിയിട്ടുണ്ട്. തൃശ്ശൂർ കൊടകരയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച്ച മുമ്പാണ് അഞ്ജാത വാഹനം പിന്തുടർന്നിരുന്നു. ഈ വിവരം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുടുബം ഇപ്പോൾ ക്രൈബ്രാഞ്ചിനും പരാതി നൽകിയത്.
അതേസമയം അപകടത്തിന് മുമ്പ് കൊച്ചിയിൽ മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന വാഹനം ഇത് തന്നെയാണോ എന്നും, ഫോർട്ട് കൊച്ചിക്ക് സമീപത്ത് ഈ വാഹനം ഉണ്ടായിരുന്നോയെന്നും ക്രൈബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അൻസി കബീറിന് മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നു പിതാവ് അബ്ദുൽ കബീർ പറയുന്നത് ‘അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്. പക്വതയുള്ള വ്യക്തിത്വമായിരുന്നു അവളുടേത്. അവള്‍ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്ക് പോകില്ലെന്നും ഉറപ്പാണെന്നാണ് അബ്ദുള്‍ കബീര്‍ പറയുന്നത്.
ആറ്റിങ്ങല്‍ പാലംകോണം സ്വദേശിയായ അബ്ദുള്‍ കബീര്‍-റസീന ദമ്പതിമാരുടെ മകളാണ് അന്‍സി കബീര്‍. മകൾക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു അൻസിയുടെ താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.
ഇതിനിടെ അപകടത്തിൽ അസ്വഭാവികത കണ്ടെത്താൻ ഇടിച്ച കാറിന്റെ ഫോറൻസിക്ക് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചുണ്ട്. മദ്യലഹരിയിൽ സംഭവിച്ച അപകടത്തിനപ്പുറം എന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണിത്.
https://www.facebook.com/Malayalivartha























