യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതി റിമാന്‍ഡില്‍.... 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്, അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി, മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതി റിമാന്‍ഡില്‍.... 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്, അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി, മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.
ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേ ലില്‍ ഷീബ സന്തോഷിനെയാണ് (36) റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
നവംബര്‍ 16-ന് അടിമാലി ഇരുമ്പു പാലത്തിനു സമീപത്തായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നെങ്കിലും പരാതി യില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ഇന്നലെ ഷീബയെ മുരിക്കാശേരി പൂമാംകണ്ട ത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ഹോംനഴ്‌സായി ജോലിനോക്കിയിരുന്ന ഷീബ രണ്ടു കുട്ടികളുടെ അമ്മയുമാണ് .
അതേസമയം അരുണ്‍കുമാറും ഷീബയും തമ്മില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. ആ പ്രണയം പിരിയാന്‍ വയ്യാത്ത വിധത്തിലായി മാറി. എന്നാല്‍ യുവതിയ്ക്ക് തന്നെക്കാള്‍ പ്രായമുണ്ടെന്ന് മനസിലാക്കി. മാത്രമല്ല വിവാഹിതയായ ഒരു സ്ത്രീയെ വേണ്ടെന്ന് ഉറച്ച് തീരുമാനിക്കുകയും ചെയ്തു. അരുണ്‍ കുമാര്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറരുതെന്ന് ഷീബ പലവട്ടം അഭ്യര്‍ത്ഥിച്ചിരുന്നു. മാത്രമല്ല മറ്റൊരു വിവാഹത്തിലേക്ക് അരുണ്‍ നീങ്ങുകയും ചെയ്തു. അരുണ്‍ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ഗേറ്റിന് പിന്നില്‍നിന്ന് പെട്ടെന്ന് അരുണിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha























