കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രം, നിർണ്ണായക കൂടിക്കാഴ്‌ച്ചയ്ക്ക് എ കെ ശശീന്ദ്രൻ ഡൽഹിയിലേക്ക്

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ഇത് സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നിർണ്ണായക കൂടിക്കാഴ്‌ച നാളെ ഡർഹിയിൽവെച്ച് നടക്കും. നാളെ വൈകിട്ട് 4 മണിക്കാണ് കൂടിക്കാഴ്‌ച നടക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാനാവും. വിശദമായ പദ്ധതി രേഖയുമായാണ് കേന്ദ്രത്തെ സമീപിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതോടെ കർഷകരുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
സംസ്‌ഥാനത്ത് വർധിച്ച് വരുന്ന മനുഷ്യ- വന്യജീവി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് കേരളം ഇക്കാര്യം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മന്ത്രിതല ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. 10335 കാട്ടുപന്നി ആക്രമണ സംഭവങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha























