'ക്ലാസ്മേറ്റ്സ് ഉൾപ്പടെ അത്തരത്തിൽ ഒരു പാട് ഞങ്ങളെ പരിഹസിക്കുന്ന ഒത്തിരി സിനിമകൾ വന്നിറ്റുണ്ട്. ഞങ്ങൾ ആരും അത്തരം സിനിമകൾക്ക് എതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സ്വഭാവികമായും ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഏത് സിനിമയെ കുറിച്ചും അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട്. അതിന് ഇപ്പോൾ സോഷ്യൽ മീഢിയ പരിസരത്ത് അതിനുള്ള സ്വാതന്ത്യമുണ്ട്....' യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി കഴിഞ്ഞ ദിവസമാണ് ഓടിടി പ്ലാറ്റഫോമിലൂടെ പുറത്ത് വന്നത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ ആണ് രംഗത്തെത്തിയിരുന്നത് . ശുദ്ധ തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ചുരുളി ഉള്‍പ്പടെ ഒരു സിനിമയ്ക്കും യൂത്ത് കോണ്‍ഗ്രസ് എതിരല്ലെന്ന് റിജില്‍ മാക്കുറ്റി വ്യക്തമാക്കുകയും ചെയ്തു. ഒരു കഥാപാത്രത്തെയോ അഭിനേതാവിനെയോ വൈര്യനിര്യാതന ബുദ്ധിയോടെ എതിര്‍ക്കുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ചുരുളി ഉൾപ്പടെ ഒരു സിനിമയ്ക്കും യൂത്ത് കോൺഗ്രസ്സ് എതിരല്ല.
ഒരു കഥാപാത്രത്തെയോ അഭിനേതാവിനെയോ വൈര്യനിര്യാതന ബുദ്ധിയോടെ എതിർക്കുന്നവരല്ല ഞങ്ങൾ. മഹാരാജാസ് കോളേജ് ഇതി വൃത്തമാക്കി എടുത്ത മെക്സിക്കൻ അപരാത എന്ന സിനിമ യഥാർത്ഥ സംഭവത്തെ പൂർണ്ണമായും വളച്ചൊടിച്ച് എടുത്ത സിനിമയാണ്. യഥാർത്ഥത്തിൽ ഇര KSU കരനായിരുന്നു പക്ഷേ സിനിമയിൽ വില്ലൻ KSU കാരനും നായകൻ SFIകാരനുമായിരുന്നു. ക്ലാസ്മേറ്റ്സ് ഉൾപ്പടെ അത്തരത്തിൽ ഒരു പാട് ഞങ്ങളെ പരിഹസിക്കുന്ന ഒത്തിരി സിനിമകൾ വന്നിറ്റുണ്ട്.
ഞങ്ങൾ ആരും അത്തരം സിനിമകൾക്ക് എതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ചാനൽ ഇന്ന് ചുരളി സിനിമ ചർച്ചക്ക് എടുത്തപ്പോൾ അതിൽ പങ്കെടുക്കാൻ വിളിച്ചപ്പോഴാണ് സിനിമ മുഴുവനായും കണ്ടത്. സിനിമ തുടങ്ങിയത് മുതൽ
അവസാനം വരെ എല്ലാ കഥാപാത്രങ്ങളും തെറി മാത്രമാണ് പറയുന്നത്. തെറി വിളിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല. സ്ത്രീകൾക്ക് എതിരെ ഒരു പാട് ഹീനമായ പരാമർശങ്ങൾ സിനിമയിൽ ഉണ്ട്. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭയിൽ മൽസരിച്ച ഇന്നത്തെ KPCC അദ്ധ്യക്ഷൻ ശ്രി കെ സുധാകരൻ MP യുടെ തിരഞ്ഞെടപ്പ് പരസ്യചിത്രത്തിൽ ഓള് എന്ന പരമാർശം ഉണ്ടായപ്പോൾ ചന്ദ്രഹാസം ഇളക്കി പ്രതിഷേധിച്ച സാംസ്കാരിക പ്രവർത്തകർ ഈ സിനിമ ഒന്നു കാണുന്നത് നന്നായിരിക്കും.
സ്വഭാവികമായും ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഏത് സിനിമയെ കുറിച്ചും അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട്. അതിന് ഇപ്പോൾ സോഷ്യൽ മീഢിയ പരിസരത്ത് അതിനുള്ള സ്വാതന്ത്യമുണ്ട്. ചുരുളി സിനിമ സമൂഹത്തിന് നൽകുന്ന പോസിറ്റീവും നെഗറ്റീവുമായ സന്ദേശത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.
https://www.facebook.com/Malayalivartha























