ലഹരിമരുന്ന് ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തില്‍, സമ്മാന പൊതിൽ ഒളിപ്പിച്ച് ബെംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരത്ത് നിന്ന് വീര്യം കൂടിയ ലഹരി മരുന്നുകള്‍ പിടികൂടി.ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തില്‍ സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 244 ഗ്രാം ആംഫെറ്റമിന്‍, 25 എല്‍എസ്‍ഡി സ്റ്റാമ്ബ്, രണ്ട് ഗ്രാം മെതാക്വലോണ്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ബെംഗലൂരുവില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിമരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. കൊറിയര്‍ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തെന്ന് എന്‍സിബി ചെന്നൈ വിഭാഗം അറിയിച്ചു.
അതേസമയം, തമിഴ്നാട്ടിലും എൻ സി ബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. 200 കിലോ കഞ്ചാവാണ് ഈറോഡിൽ നിന്ന് പിടിച്ചെടുത്തത്. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾ തുടരുമെന്നാണ് അധികൃതർ അറിയിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























