അഞ്ചാറു വർഷം മെൻസ് ഹോസ്റ്റലുകളിൽ താമസിച്ച ഞാൻ ഇതുപോലുള്ള ഒരുപക്ഷെ ഇതിനേക്കാൾ കൂടിയ തെറികൾ കേട്ടിട്ടുണ്ട്;അതുകൊണ്ടുതന്നെ ഒരു നന്മയും അവകാശപ്പെടാനില്ലാത്ത കുറെ മനുഷ്യരുടെ കഥയായത് കൊണ്ട് തന്നെ തെറിവിളികൾ നോർമൽ ആയി കരുതാം;എങ്കിലും ഇത്രയും തെറി വേണമോ എന്ന അഭിപ്രായം കണ്ടു കഴിഞ്ഞപ്പോൾ എനിക്കും തോന്നി; കുട്ടികളിലേക്ക് ഈ പടം എത്തിച്ചേരുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ കൃത്യമായി ഇടപെടണം;'ചുരുളി'യെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' എന്ന സിനിമ സമൂഹത്തെ വളരെയധികം ചർച്ചകളിലേക്ക് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ തെറി പ്രയോഗങ്ങൾ ചിലർ കലാസൃഷ്ടിയായി മാത്രം കാണുമ്പോൾ മറ്റുചിലർ ഇതിനെ വളരെ രോഷത്തോടെയാണ് നോക്കി കാണുന്നത്.
പലരും ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 'ചുരുളി'യെ കുറിച്ച് ബി.എഡ് വിദ്യാർത്ഥി നന്ദഗോപൻ ശ്രീനിവാസൻ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറെ പച്ച മനുഷ്യർ പച്ചതെറിപറയുന്ന ഒരു പടമായിട്ടുമാത്രം ചുരുളി ഒതുങ്ങിപോകുന്നത് സങ്കടപരമായ കാഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം കുട്ടികളിലേക്ക് ഈ പടം എത്തിച്ചേരുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ കൃത്യമായി ഇടപെടണമെന്നും കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
നന്ദഗോപൻ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കുറെ പച്ച മനുഷ്യർ പച്ചതെറിപറയുന്ന ഒരു പടമായിട്ടുമാത്രം ചുരുളി ഒതുങ്ങിപോകുന്നത് സങ്കടപരമായ കാഴ്ചയാണ് . അഞ്ചാറു വർഷം മെൻസ് ഹോസ്റ്റലുകളിൽ താമസിച്ച ഞാൻ ഇതുപോലുള്ള ഒരുപക്ഷെ ഇതിനേക്കാൾ കൂടിയ തെറികൾ കേട്ടിട്ടുണ്ട് .
അതുകൊണ്ടുതന്നെ ഒരു നന്മയും അവകാശപ്പെടാനില്ലാത്ത കുറെ മനുഷ്യരുടെ കഥ ആയതുകൊണ്ട് തന്നെ തെറിവിളികൾ നോർമൽ ആയി കരുതാം. എങ്കിലും ഇത്രയും തെറി വേണമോ എന്ന അഭിപ്രായം കണ്ടു കഴിഞ്ഞപ്പോൾ എനിക്കും തോന്നി . കാരണം 'ചുരുളി' പറയാൻ ശ്രമിച്ചിട്ടുള്ളത് തെറി പറയാനുള്ള സ്വാതന്ത്ര്യത്തെ പറ്റിയൊന്നും അല്ല .
പക്ഷേ അത്തരം ചർച്ചകളിൽ മാത്രം പടം ഒതുങ്ങി പോകാനും സിനിമയുടെ മറ്റു കാഴ്ചകളിലേക്ക് കൊണ്ടുപോകുന്നതിൽ ഒരു വിലങ്ങുതടിയായി അമിതമായ തെറിപ്രയോഗം കാരണമായേക്കാം എന്ന് എനിക്ക് തോന്നുന്നു. മനുഷ്യന്റെ ഉള്ളിലെ വന്യത തേടിയുള്ള യാത്രയായ ഈ സിനിമ മുന്നോട്ട് വെക്കുന്ന ഒരു ടൂൾ മാത്രമാണ് ഇതിലെ സംഭാഷണങ്ങൾ . എന്നാൽ വളരെ രസകരമായി...
വ്യത്യസ്തങ്ങളായ രീതികളിലൂടെ അതെ വന്യതയെ സമീപിക്കാനും ഈ സിനിമ ശ്രമിക്കുന്നുണ്ട്, ചുരുളിയുടെ തന്നെ തെറി കുറഞ്ഞ ഒരു ഫെസ്റ്റിവൽ പതിപ്പ് ഉണ്ടെന്നു കേട്ടൂ . പറ്റുവാണേൽ അതും ഒന്ന് റിലീസ് ചെയ്യണം . ചുരുളി സത്യത്തിൽ ലിജോ യുടെ തന്നെ ജെല്ലിക്കെട്ടിന്റെ മറ്റൊരു പതിപ്പായി അല്ലേൽ മറ്റൊരു സമീപനം ആയി തോന്നി .
ഇരു സിനിമകളും മനുഷ്യരുടെ , വിശിഷ്യാ ആണുങ്ങളുടെ വികാരങ്ങളുടെ , അവരുടെ അഗ്രസ്സിവിന്റെ ഉൾക്കാമ്പു തേടിയുള്ള അന്വേഷണമാണ് . ജല്ലികെട്ട് മനുഷ്യനുള്ളിലെ മൃഗത്തെ അനാവരണം ചെയ്യുന്നു . ചുരുളി മനുഷ്യ സമൂഹം കാലങ്ങൾ എടുത്തു രൂപപ്പെടുത്തിയ സാമൂഹിക - പൊതുബോധത്തിനു പുറത്തു ജീവിക്കാൻ ഇഷ്ടപെടുന്ന , മനുഷ്യന്റെ തന്നെ ഉള്ളിലുള്ള ( SOCIAL) "ALIEN" നെ കാണിക്കുന്നതുമാണ് .
ക്ലൈമാക്സിൽ ക്രിമിനലുകളെ പൊക്കാൻ വന്ന പരിഷ്കൃത ലോകത്തിൻ്റെ പ്രതിനിധിയായ പോലീസുകാർ പൂർണമായും ഉള്ളിൻ്റെ ഉള്ളിലുള്ള അത്തരം സോഷ്യൽ alien ആയി മാറുന്ന പോലെയാണ് എനിക്ക് തോന്നിയത് . ഒരുവട്ടം കണ്ടപ്പോൾ തോന്നിയ കാര്യങ്ങളാണ് . ഇനിയുള്ള കാഴ്ചകളിൽ കൂടുതൽ പ്രതീക്ഷിക്കുന്നു..
Nb : ഓൺലൈൻ ക്ലാസ് വ്യാപകമായ ഈ കാലഘട്ടത്തിൽ ടെലഗ്രാം വഴി കുട്ടികളിലേക്ക് ഈ പടം എത്തിച്ചേരാൻ ബുദ്ധിമുട്ടൊന്നും ഇല്ല . അത് തീർച്ചയായും പ്രശ്നങ്ങൾ സൃഷ്ടിക്കും . അത് ഒഴിവാക്കാൻ മാതാപിതാക്കൾ കൃത്യമായി ഇടപെടണം...അല്ലാതെ വേറെ മാർഗം ഇല്ല.. പിന്നെ ഇതിൻ്റെ പേരിൽ ചുരുളിയെ എതിർത്തിട്ടും ഫലത്തിൽ കാര്യമില്ല. കാരണം ടെലഗ്രാം പോലുള്ള അപ്പ് വഴി ചുരുളി മാത്രമല്ല കുട്ടികളിലേക്ക് എത്തുന്നത്. ചുരുളിയെക്കാൾ അല്ലെങ്കിൽ ചുരുളിയേക്കൾ പ്രോബ്ലമാറ്റിക്ക് ആയ ധാരാളം മറ്റ് പല കണ്ടന്റെകളും ഉണ്ട്....
https://www.facebook.com/Malayalivartha























