Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കൾ'; ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ വച്ച്‌ പൊറുപ്പിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍

21 NOVEMBER 2021 06:17 PM IST
മലയാളി വാര്‍ത്ത

തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടവര്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം അറിഞ്ഞപ്പോള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ വച്ച്‌ പൊറുപ്പിക്കാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'സ്ഥിരമായി എനിക്കെതിരെ ഈ പരിപാടി നടക്കുകയാണ്. കോണ്‍ഗ്രസിനകത്തെ തര്‍ക്കം എന്നൊന്നും പറഞ്ഞു കൂടാ. തര്‍ക്കമൊന്നും ഇല്ലല്ലോ. നമ്മളെക്കുറിച്ചൊന്നും മോശമായി പറയേണ്ട കാര്യങ്ങള്‍ മുന്‍പോ ഇപ്പോഴോ ഇല്ല. അപ്പോള്‍ പിന്നെ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്ന രീതിയായി. സോഷ്യല്‍മീഡിയയില്‍ കൂടി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയുള്ള പ്രചാരണമാണ് നടക്കുന്നത്'-വിഡി സതീശന്‍ പറഞ്ഞു.

'എന്റെ ശ്രദ്ധയില്‍ അതുപെട്ടപ്പോള്‍, നേതാക്കള്‍ എന്നു ഞാന്‍ പറയില്ല. ചില നേതാക്കന്മാരുമായി ബന്ധപ്പെട്ട ആളുകളാണ് അതിനു പിന്നില്‍ എന്നു മനസിലാക്കിയപ്പോള്‍, അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതിനെ അങ്ങനെ കണ്ടാല്‍ മതി. പക്ഷേ പാര്‍ട്ടിയില്‍ ഇതു വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ഒരാള്‍ ഒരു പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കുന്നതു പോലെ തന്നെ ഇതിനെയും ഗൗരവത്തോടെ കാണണം'- വിഡി സതീശന്‍ വ്യക്തമാക്കി.

'പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയകാര്യസമിതിയുടെ മൂന്നു യോഗങ്ങളില്‍ ശക്തമായി പ്രതിഷേധം പറഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തല ഇങ്ങനെ അവഹേളിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാലത്തു പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആയിരുന്നു അതു ചെയ്തത്. ആരും അതിനെ നിയന്ത്രിച്ചില്ല. കോണ്‍ഗ്രസുകാരായി നിന്നു കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞതു കേട്ട് പല നേതാക്കന്മാര്‍ അന്നു ചിരിച്ചു. പിന്നീട് അവര്‍ക്കും അതേ അനുഭവം ഉണ്ടായി'-സതീശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (15 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (23 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (29 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends