ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിനും ഫോണ്‍ ചെയ്യരുത്; വെറുതെയാണോ ഇതിനെയൊക്കെ ഗോത്ര വര്‍ഗ്ഗം എന്ന് പറയുന്നത്; പ്രമുഖ ഇസ്ലാം മത പണ്ഡിതനെ വിമർശിച്ച് ജസ്ല മാടശ്ശേരി;ഈ ഗ്രോത്ര വർഗ്ഗത്തിൽ തന്നെ അല്ലേ ഇന്നും നിൻറ്റെ മാതാപിതാക്കൾ;നിൻറ്റെ ബാപ്പയും സ്വർഗ്ഗവും ഹൂറിയും മദ്യ പുഴയും പ്രതീക്ഷിച്ചാണോ ഇപ്പോഴും അതിൽ നിൽക്കുന്നതെന്ന് വിമർശനം

തനിക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ തെറ്റെന്നു വിളിച്ചു പറയുന്ന ഒരാളാണ് ജസ്ല മാടശ്ശേരി. ജസ്ലലയുടെ ഏറ്റവും പുതിയ പോസ്റ്റ് ഇപ്പോൾ വളരെയധികം വൈറലാകുകയാണ്. ഒരു വീഡിയോ പങ്കു വെച്ചാണ് ജെസ്ല വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ജസ്ലലയുടെ വാക്കുകളിങ്ങനെ;ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിനും ഫോണ്‍ ചെയ്യരുത്...പ്രമുഖ ഇസ്ലാം മത പണ്ഡിതന്‍...വെറുതെയാണോ ഇതിനെയൊക്കെ ഗോത്ര വര്‍ഗ്ഗം എന്ന് പറയുന്നത്...വീഡിയോ കണ്ട് ചിരിച്ച് ഊപ്പാടിളകിയെന്നാണ് ജെസ്‌ല പറഞ്ഞിരിക്കുന്നത്.
എന്നാൽ ഈ പോസ്റ്റിനെ അനുക്കൂലിച്ചും പ്രതിക്കൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. 18 വർഷത്തോളമായി ദുബായിലാണ് ഇക്കാലയളവിനുള്ളിൽ ദിവസവും ഫോൺ ചെയ്യാറുണ്ട് മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. എന്ന് കരുതി എല്ലാവരും ആരെങ്കിലും വിളിച്ചിട്ട് ഉടനെ ഇറങ്ങി പോവാൻ നിൽക്കുന്നവരാണ് എന്നാണോ പ്രവാസികളും അവരുടെ ഭാര്യമാരെയും എന്തിനാണ് ഇങ്ങനെ അടച്ചാക്ഷേപിക്കുന്നതെന്നാണ് ഒരാൾ ചോദിക്കുന്നത്.
ജനശ്രദ്ധ നേടാൻ ഇതല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല ഈ നവോദ്ധാന ജീവിക്കെന്ന് മറ്റൊരാൾ പറയുന്നു. ഇതിൽ എവിടെയും ഞാൻ ഫോൺ വിളിക്കാൻ പാടില്ല എന്ന് പറഞ്ഞത് കേട്ടിട്ടില്ല. പിന്നെ ഏത് കാര്യവും അധികമായാൽ അമൃതവും വിഷം ആണെല്ലോ എന്ന് മറ്റൊരാൾ ചൂണ്ടിക്കാണിക്കുന്നു.
ജെസ്‌ലെയ്ക്ക് നേരെയും വിമർശനമുയരുന്നുണ്ട്. ഈ ഗ്രോത്ര വർഗ്ഗത്തിൽ തന്നെ അല്ലെ ഇന്നും നിൻറ്റെ മാതാപിതാക്കൾ...നിൻറ്റെ ബാപ്പയും സ്വർഗ്ഗവും ഹൂറിയും മദ്യ പുഴയും പ്രതീക്ഷിച്ചാണോ ഇപ്പോഴും അതിൽ നിൽക്കുന്നത്. അപ്പുറത്ത് നിന്ന് ഒരുവിളിവന്നാൽ...
ഇത് പറയുന്ന മൊയിലാർക്ക് വയറ്റിൽ പിഴപ്പും വിവരകേടും ആണ് എന്ന് മനസ്സിൽ ആക്കാം. ഇത് ഇങ്ങനെ അച്ചടക്കത്തോടെ കേട്ട് പ്രതികരിക്കാതിരിക്കുന്ന ആളുകളെ ഓർക്കുമ്പോൾ ആണ് അഭിമാനം. ഇതിനെയൊക്കെ എടുത്ത് വെള്ളത്തിൽ കളയാൻ കഴിയില്ലെങ്കിൽ ആ മതം തുപ്പൽ മതമായി തന്നെ മനസ്സിലാക്കപ്പെടും.
അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകണമെങ്കിൽ പ്രവാസിയാവണം.. നല്ല ഉദ്ദേശത്തോടു പറഞ്ഞത് അത് പോലെ സ്വീകരിക്കണം. ഫോൺ ചെയ്യരുത് എന്നൊന്നും അയാൾ പറഞ്ഞിട്ടില്ലെന്ന് വേറൊരാൾ ചൂണ്ടികാണിക്കുന്നു . പ്രവാസികൾ ആകുമ്പോൾ ഓവർ ആയിട്ടു ഭാര്യയുമായി കിന്നരിക്കണ്ട എന്നാണ് ഉസ്താദ് പറഞ്ഞത്. വൈകാരികമായിട്ടുള്ള ഉണർവ് ചിലപ്പോൾ പലതിലേക്കും അവരെ നയിച്ചേക്കാം. മോഹം കൊടുത്തിട്ട് അത് നേടാൻ കഴിഞ്ഞില്ലെങ്കിൽ വലിയ നിരാശയുണ്ടാവും.
അത് മാനസികമായിട്ടുള്ള തകർച്ചയും ജോലിയിലുള്ള ശ്രദ്ധ കുറവും സ്ത്രീകൾക്ക് കുട്ടികളെ പരിപാലനത്തിൽ വീഴ്ച വരാനും കാരണമായേക്കാമെന്ന ശാസ്ത്രീയ കണ്ടെത്തലാണ് ഉസ്താദ് പറഞ്ഞത്. എന്നല്ല അനുഭവങ്ങളുമുണ്ട്. വിവാഹേതര ബന്ധങ്ങൾ തെറ്റായി കാണാത്ത താന്തോന്നികളായ സ്ത്രീകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യേണ്ടതില്ല എന്നുള്ള കമന്റുകളാണ് വരുന്നത്. .
ജോലിക്ക് പോകുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ ജസ്‌ല മാടശേരി നേരത്തെ രംഗത്ത് വന്നിരുന്നു.. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജസ്‌ലയുടെ പ്രതികരണം. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്‌ല പറഞ്ഞത് . സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ടയെറിയണമെന്നും ജസ്വ പറഞ്ഞിരുന്നു.
ഉസ്താദിന്‍റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നതു കൊണ്ടാകാം ഇത്തരം തെറ്റിദ്ധാരണയെന്നും ഇവര്‍ പറഞ്ഞു. പൈസക്ക് വേണ്ടി മതത്തെ വില്‍ക്കുന്നതല്ല. മതത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്നും ജസ്‌ല പ്രതികരിക്കുന്നു. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ് എന്നും ജെസ്‌ല പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























