Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന കെ പി സി സി പ്രസിഡൻറ് കെ.സുധാകരന്റെ പ്രസ്താവന ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ളത്; മുല്ലപ്പെരിയാർ പ്രശ്നത്തിൽ എൽ ഡി എഫ് ഗവൺമെൻറ് നയം വ്യക്തമാക്കിയതാണ്;ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇതിൽ വ്യക്തമായ നയമുണ്ട്; കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് എ കെ ബാലൻ

21 NOVEMBER 2021 08:29 PM IST
മലയാളി വാര്‍ത്ത

"കണ്ണടച്ച് ഇരുട്ടാക്കരുത്"മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന കെ പി സി സി പ്രസിഡൻറ് കെ. സുധാകരന്റെ പ്രസ്താവന ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ളതാണെന്ന് എ കെ ബാലൻ.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കണ്ണടച്ച് ഇരുട്ടാക്കരുത്"മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന കെ പി സി സി പ്രസിഡൻറ് കെ. സുധാകരന്റെ പ്രസ്താവന ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ളതാണ്.

മുല്ലപ്പെരിയാർ പ്രശ്നത്തിൽ എൽ ഡി എഫ് ഗവൺമെൻറ് നയം വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇതിൽ വ്യക്തമായ നയമുണ്ട്. നിയമസഭയിൽ നവമ്പർ എട്ടിന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി വനം വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ശക്തമായി മറുപടി പറഞ്ഞതാണ്. ഒരു മന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞാൽ, അതു തന്നെ വീണ്ടും വീണ്ടും മുഖ്യമന്ത്രി ആവർത്തിക്കണമെന്ന് പറയുന്നതിൽ അർഥമില്ല. ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. അത് നിരവധി തവണ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പിന്നെ എന്തിനാണ് ഈ വിവാദം ഉണ്ടാക്കുന്നത് ? അത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഒരു ഉയർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതിൻറെ ഭാഗമായി ഭരണതലത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. ഇതും നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. ഒരേ കാര്യം തന്നെ എല്ലാ ദിവസവും മുഖ്യമന്ത്രി പറയുക എന്നത് മുഖ്യമന്ത്രിയുടെ സ്വഭാവമല്ല.

മുല്ലപ്പെരിയാറിലെ ഈ പ്രശ്നം ഉണ്ടാക്കിയത് യുഡിഎഫ് ആണ് . 2006 ലെയും 2014ലെയും സുപ്രീം കോടതി വിധി ചോദിച്ചുവാങ്ങിയതാണ്. അത് യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ്. മാത്രമല്ല, മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ഡാമിന് താങ്ങാൻ ശേഷിയുണ്ടെന്ന് യു ഡി എഫ് സർക്കാരിന്റെ കാലത്ത്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവ മന്ത്രിയായിരിക്കുമ്പോഴാണ് അഡ്വക്കേറ്റ് ജനറൽ കേരള ഹൈക്കോടതിയിൽ മൊഴി കൊടുത്തത്.

അന്ന് പ്രതിപക്ഷം അതായത് ഇന്നത്തെ ഭരണകക്ഷി, ഇതിനെ ശക്തമായി എതിർത്തതാണ്. ഈ അഫിഡവിറ്റാണ് ജയലളിത പരസ്യമായി കൊടുത്തത്. ഇത് തന്നെയാണ് സുപ്രീം കോടതിയിലും അവർ പറഞ്ഞത്. ഡാം സുരക്ഷിതമാണെന്നും ഡാം പൊട്ടിയാലും ഇടുക്കി ഡാമിന് താങ്ങാൻ ശേഷിയുണ്ടെന്നാണ് കേരളം തന്നെ പറഞ്ഞിരിക്കുന്നതെന്നുമാണ് തമിഴ്നാട് സുപ്രീം കോടതിയിൽ പറഞ്ഞത്.

ഇത് യു ഡി എഫ് ഗവണ്മെന്റിന്റെ കാലത്ത് കേരളം കൊടുത്ത അഫിഡവിറ്റിനെ ആധാരമാക്കിയാണ്.ഇത് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് യു ഡി എഫ് നേതാക്കൾ ഇപ്പോൾ നടത്തുന്നത്. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള കുറ്റബോധം കൊണ്ടാണ് ഇടയ്ക്കിടക്ക് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഡാം പണിയുന്നത് വരെ സമരം നടത്തുമെന്നാണ് ഇപ്പോൾ യു ഡി എഫ് പറയുന്നത്.

ഇതിൽ കേരളത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെ അവിടെ ഒരു കല്ലിടാൻ പോലും കഴിയില്ല. കേന്ദ്ര വനം - പരിസ്ഥിതി വകുപ്പിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതിയില്ലാതെ ആരു വിചാരിച്ചാലും അവിടെ ഒരു പുതിയ ഡാം കെട്ടാൻ കഴിയില്ല. കേന്ദ്രത്തിനെതിരെ തിരിയേണ്ട ജനവികാരത്തെ എൽഡിഎഫിനെതിരായി തിരിക്കാൻ ശ്രമിക്കുകയാണ്.

ഇതുതന്നെയാണ് പെട്രോൾ ഡീസൽ വില വർധനവിന്റെ കാര്യത്തിലും യുഡിഎഫ് നിലപാട്. കേരളം വർധിപ്പിക്കാത്ത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന യുഡിഎഫ്, കേന്ദ്രം വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് പറയുന്നതേയില്ല. ഇത് ശുദ്ധ അസംബന്ധമാണ്. ഇനിയെങ്കിലും ഈ രൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങളിൽ നിന്ന് കെപിസിസി പ്രസിഡണ്ട് പിന്മാറണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (15 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (23 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (29 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends