Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

വിടപറഞ്ഞത് പാട്ടിന്റെ തമ്പുരാന്‍... മലയാളികള്‍ എന്നും മനസില്‍ താലോലിക്കുന്ന മികച്ച ഗാനങ്ങളുടെ ശില്‍പി ബിച്ചു തിരുമല അന്തരിച്ചു; നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ എഴുതി; എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മികച്ചത്

26 NOVEMBER 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

മലയാളിത്തം തുളുമ്പുന്ന മികച്ച ഗാനങ്ങള്‍ സംഭാവന നല്‍കിയ ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളത്തിലെ ഏറ്റവും മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങള്‍ക്കു വരികള്‍ എഴുതിയതിലൂടെ ശ്രദ്ധേയനാണ്.

നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു.

 


അദ്ദേഹത്തിന്റെ പാട്ടുകളെടുത്താല്‍ മിക്കവയും നമ്മുടെ ഓര്‍മ്മയിലുള്ളത് തന്നെയാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. 1981 ല്‍ തൃഷ്ണയിലെ 'ശ്രുതിയില്‍നിന്നുയരും...', തേനും വയമ്പയിലെ 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' എന്ന ഗാനങ്ങള്‍ക്കും, 1991 ല്‍ കടിഞ്ഞൂല്‍ കല്യാണത്തിലെ 'പുലരി വിരിയും മുമ്പേ...', 'മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...' എന്നീ ഗാനങ്ങള്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.

 



ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളഴെുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി.

ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 'ശബരിമല ശ്രീധര്‍മശാസ്താവ്' എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

 



നടന്‍ മധു സംവിധാനം ചെയ്ത 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്.

ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്. 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി...', 'കുനുകുനെ ചെറു കുറുനിരകള്‍...', 'മാമ്പൂവേ മഞ്ഞുതിരുന്നോ...' എന്നിങ്ങനെ 'യോദ്ധ'യിലെ മൂന്നു പാട്ടുകളും സൂപ്പര്‍ഹിറ്റായി.



'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ...' ബിച്ചുവിന്റെ എക്കാലത്തും സൂപ്പര്‍ഹിറ്റായ ഗാനങ്ങളിലൊന്നാണിത്. 'ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ...', 'ഉണ്ണിയാരാരിരോ തങ്കമാരാരിരോ....', 'രാവു പാതി പോയ് മകനേ ഉറങ്ങു നീ...', 'കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ...', 'കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...', 'എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ...' ഇത്തരത്തില്‍ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (41 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (47 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (57 minutes ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (4 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends