ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി നാല്‍പ്പതിനായിരത്തിലേക്ക് ഉയര്‍ത്തി.... അയ്യായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനത്തിനെത്താം, അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന ആവശ്യമില്ലെന്നും സര്‍ക്കാര്‍

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി നാല്‍പ്പതിനായിരത്തിലേക്ക് ഉയര്‍ത്തി. അയ്യായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനത്തിനെത്താം.
അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വൈകാതെ തന്നെ നീലിമല വഴിയുള്ള യാത്രയും അനുവദിക്കുമെന്നാണ് സൂചന.
ശബരിമല പതിനെട്ടാംപടിക്ക് സമീപത്തെ ആഴി ഈ മണ്ഡലകാലത്ത് ആദ്യമായി ജ്വലിച്ചുയര്‍ന്നപ്പോള്‍ ഭക്തവിശ്വാസികളുടെ ശരണം വിളികളാല്‍ ഭക്തിനിര്‍ഭരമായി ശബരിമല. കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങളുടെ കുറവു മൂലം ആഴി തെളിച്ചിരുന്നില്ല.
അതേസമയം തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത് . തീര്‍ഥാടനം തുടങ്ങി 8 ദിവസം പിന്നിട്ടതോടെ ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം 80,000 കഴിഞ്ഞു.
"
https://www.facebook.com/Malayalivartha

























