ട്രെയിൽ യാത്രക്കാർക്കിതാ ആശ്വാസ വാർത്ത, റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു, പുതിയ നിരക്ക് പ്രാബല്യത്തില്‍

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ കണക്കില്‍ എടുത്ത് റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയില്‍വേ അറിയിച്ചു. നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് കുറച്ചാലും , യാത്രക്കാർ മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകൾ ശുചീകരിച്ചും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അറിയിച്ചു.
2021 ഒക്‌ടോബര്‍ 07 മുതലാണ് , കൊവിഡ് മഹാമാരിയുടെ സാഹചര്യങ്ങള്‍ക്കിടെയാണ് തിരക്ക് കുറയക്കാന്‍ ഉയര്‍ന്ന നിരക്കില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ വിതരണം ചെയ്തത്. ട്രെയിൻ സർവീസുകൾ ഏതാണ്ടെല്ലാം പുനഃസ്ഥാപിക്കുകയും കൊവിഡ് വ്യാപനം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കിയത്.
ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയില്‍ നിന്ന് 10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്. പുതിയ ടിക്കറ്റ് നിരക്ക് ദക്ഷിണ റെയിൽവെയുടെ കേരളത്തിലെ രണ്ട് റെയിൽവെ ഡിവിഷനുകളായ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഇന്ന് മുതൽ പ്രബല്യത്തിൽ വരും.സംസ്ഥാനത്താകെ ഇരു ഡിവിഷനുകളിലായി 33 പ്രധാന റെയിൽവെ സ്റ്റേഷനുകളാണുള്ളത്.
അതേസമയം മഹാരാഷ്ട്രയിലും പ്ലാറ്റ്‌ഫോം ടിക്റ്റ് നിരക്ക് അൻപത് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോക്മാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. സെൻട്രൽ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്ത യാത്രക്കാർക്ക് റെയിൽവേയുടെ അൺറിസേർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി തന്നെ സീസൺ ടിക്കറ്റുകൾ എടുക്കാമെന്നും സെൻട്രൽ റെയിൽവേ അറിയിച്ചു.
https://www.facebook.com/Malayalivartha

























