ബിജെപി സംസ്ഥാന കാര്യാലയം അടിച്ചു തകര്‍ത്ത കേസ്... കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍, വാദി ആക്ഷേപത്തിന് സമയം തേടി, ജനുവരി 12 ന് ആക്ഷേപം ബോധിപ്പിക്കാന്‍ കോടതി ഉത്തരവ്

ബിജെപി സംസ്ഥാന കാര്യാലയം അടിച്ചു തകര്‍ത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഹര്‍ജിയില്‍ വാദി ആക്ഷേപം സമര്‍പ്പിക്കുന്നതിന് സമയം തേടി. തുടര്‍ന്ന് ജനുവരി 12 ന് ആക്ഷേപം ബോധിപ്പിക്കാന്‍ സിജെഎം ആര്‍. രേഖ വാദിയോട് നിര്‍ദേശിച്ചു.'
2017 ലാണ് കുന്നുകുഴിയിലുള്ള ബി ജെ പി ആസ്ഥാന മന്ദിരം ആക്രമിക്കപ്പെട്ടത്. സി പി എം , ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ഐ.പി. ബിനു , പ്രതിന്‍ സാജ് കൃഷ്ണ , ജെറിന്‍ , സുകേഷ് എന്നിവരാണ് കേസിലെ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍. 2018 ജൂണ്‍ 11 നാണ് മ്യൂസിയം പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























