Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പനെന്ന ആറ്റിങ്ങല്‍ ബിജുവിന് കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസില്‍ ജാമ്യമില്ല... മൂന്നാം ജാമ്യ ഹര്‍ജിയും തള്ളി, ഇരുമ്പഴിക്കുള്ളില്‍ കിടന്ന് വിചാരണ നേരിടാന്‍ ഉത്തരവ്, വിചാരണ തീരാതെ ഇനി പുറം ലോകം കാണില്ല

26 NOVEMBER 2021 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

കൊലപാതകമടക്കം സംസ്ഥാനത്തൊട്ടാകെ വധശ്രമം , മോഷണം , കവര്‍ച്ച , ആളപഹരണക്കേസുകളില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന ആറ്റിങ്ങല്‍ ബിജുവിന് കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസില്‍ ജാമ്യമില്ല.


തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി സമര്‍പ്പിച്ച മൂന്നാം ജാമ്യ ഹര്‍ജിയും തള്ളിയത്. പ്രതി ഇരുമ്പഴിക്കുള്ളില്‍ കിടന്ന് വിചാരണ നേരിടാന്‍ കോടതി ഉത്തരവിട്ടു.

 




വിചാരണ തീരാതെ പ്രതി ഇനി പുറം ലോകം കാണണ്ടന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം നിരസരിച്ചത്. മറ്റു11 കേസുകളില്‍ ജാമ്യം ലഭിച്ചിട്ടും ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാനാവില്ല.


നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ സെഷന്‍സ് ജഡ്ജി എല്‍. ജയവന്താണ് ഉത്തരവിട്ടത്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ പ്രതിയെ അനവധി കേസുകളില്‍ വിചാരണ ചെയ്യാനിരിക്കെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ ശിക്ഷ ഭയന്ന് വീണ്ടും ഒളിവില്‍ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയില്‍ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് മൂന്നാം ജാമ്യ ഹര്‍ജിയും തള്ളിയത്. മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.



സെപ്റ്റംബറില്‍ മുന്‍ ജാമ്യഹര്‍ജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കൊലക്കേസില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതിയെ ഡിസംബര്‍ 15 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.


1997 ലാണ് കടക്കാവൂര്‍ സ്വദേശി മണിക്കുട്ടനെന്ന കുമാരനെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തന്നെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതിയായ മണിക്കുട്ടനെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.




ആറ്റിങ്ങല്‍ കൂട്ടായ്മ കവര്‍ച്ച കേസിലും ബിജുവിന്റെ വിചാരണ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. 2001 ല്‍ ബിജുവിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ നടത്തിയ കൂട്ടായ്മ കവര്‍ച്ചക്കേസിലാണ് കോടതി പ്രതിയെ ഹാജരാക്കാന്‍ ഉത്തരവിട്ടത്.

തമിഴ്‌നാട് തക്കല തൃക്കോല്‍വട്ടം പുഷ്പഗിരി വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ബി. റ്റി. എസ്. റോഡ് സുബ്രഹ്മണ്യ വിലാസത്തില്‍ (പാലസ് റോഡ് ശബരി വീട് ) ബിജു (56) വിനെയാണ് ഹാജരാക്കേണ്ടത്. ഇയാള്‍ കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസ് കൂടാതെ അമ്പലത്തറ അബ്ദുള്‍ ജബ്ബാര്‍ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വര്‍ഷത്തിലധികമായി കോടതിയില്‍ ഹാജരാകാതെയും പോലീസിനെ വെട്ടിച്ചും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28 ന് കോട്ടയം പൊന്‍കുന്നത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടി കൂടുകയായിരുന്നു.



തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ കരസ്ഥമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍ , മുംബൈ , ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബംഗ്‌ളുരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു.

 

വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കടക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടില്‍ അബ്ദുള്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000 ല്‍ നടന്ന നേമം കൊലക്കേസിലും 1994 ല്‍ നടന്ന വലിയതുറ കൂട്ടായ്മ കവര്‍ച്ചക്കേസിലും പ്രധാന പ്രതിയാണ്.

 




തിരുവനന്തപുരം റൂറല്‍ ആറ്റിങ്ങല്‍ , കടക്കാവൂര്‍ , ചിറയിന്‍കീഴ് , വര്‍ക്കല , തിരുവല്ലം , തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് , മ്യൂസിയം , വലിയതുറ , പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം , അന്യായ തടങ്കലില്‍ വക്കുന്നതിനായുള്ള ആള്‍ മോഷണം , കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനായുള്ള ആള്‍ മോഷണം എന്നീ കേസുകളിലും മുഖ്യ പ്രതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (37 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (43 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (53 minutes ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (4 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends