തേനും വയമ്പും… ഓലത്തുത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ… ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ… പാല്‍നിലാവിനും ഒരു നൊമ്പരം… മലയാളികൾക്ക് മറക്കാനാകുമോ ഈ ഗാനങ്ങളൊക്കെ, പ്രേക്ഷകരുടെ മനസ്സിൽ ആഴ്ന്നിറങ്ങിയ വേരുകൾ ഇനി ഓര്മകളാകുന്നു, മലയാളികള്‍ എപ്പോഴും മൂളിനടക്കാറുള്ള ബിച്ചു തിരുമലയുടെ ചില ഗാനങ്ങള്‍ ഇതാ!

മലയാളി പ്രേക്ഷക മനസില്‍ കുളിര്‍മഴയായി പെയ്ത ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച വ്യക്തിത്വമാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു പ്രായം.
നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.
അങ്ങനെ മലയാളത്തിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങള്‍ക്ക് വരികള്‍ സൃഷ്ടിച്ച മഹാനായിരുന്നു അദ്ദേഹം. സംഗീതാസ്വാദകര്‍ ഇപ്പോഴും കേള്‍ക്കാനും മൂളാനും ആഗ്രഹിക്കാറുള്ള അദ്ദേഹത്തിന്റെ ചില ഗാനങ്ങള്‍ ഇതാ..
തേനും വയമ്പും …
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍…
ഓലത്തുത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ …
നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി …
വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍ …
ആയിരം കണ്ണുമായ് …
പൂങ്കാറ്റിനോടും കിളികളോടും …
ആലാപനം തേടും തായ്മനം …
ആളൊരുങ്ങി അരങ്ങൊരുങ്ങി …
ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം …
നക്ഷത്രദീപങ്ങള്‍ തിളങ്ങി …
ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ …
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ …
ഓര്‍മയിലൊരു ശിശിരം …
കണ്ണാംതുമ്പീ പോരാമോ …
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി …
കണ്ണും കണ്ണും കഥകള്‍ കൈമാറും …
കിലുകില്‍ പമ്പരം …
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ …
നീര്‍പളുങ്കുകള്‍ ചിതറി വീഴുമീ …
ആലിപ്പഴം പെറുക്കാം പീലിക്കുട നിവര്‍ത്തീ …
പാതിരാവായി നേരം …
പാവാട വേണം മേലാട വേണം …
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍ …
വെള്ളിച്ചില്ലും വിതറി …
പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി …
നീയും നിന്റെ കിളിക്കൊഞ്ചലും …
പ്രായം നമ്മില്‍ മോഹം നല്‍കി …
മകളേ പാതി മലരേ …
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണി …
മിഴിയോരം നനഞ്ഞൊഴുകും …
മഞ്ഞിന്‍ ചിറകുള്ള വെളളരി പ്രാവേ …
മൈനാകം കടലില്‍ നിന്നുയരുന്നുവോ …
രാകേന്ദു കിരണങ്ങള്‍ …
ശാരോനില്‍ വിരിയും ശോശന്നപ്പൂവേ …
വൈക്കം കായലില്‍ ഓളം തല്ലുമ്ബോള്‍ …
സമയരഥങ്ങളില്‍ ഞങ്ങള്‍ …
സുരഭീയാമങ്ങളേ …
സ്വര്‍ണ മീനിന്റെ ചേലൊത്ത …
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ …
പാല്‍നിലാവിനും ഒരു നൊമ്പ രം …
https://www.facebook.com/Malayalivartha



























