സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

.ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോണിയാ ഗാന്ധിയെ പരിചരിച്ച മലയാളി നഴ്സിനെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഉറങ്ങാതെ കഴിഞ്ഞ രാത്രിയിലുടനീളം തൻറെ മാതാവിനെ അവർ പരിചരിക്കുകയായിരുന്നു. മലയാളി നഴ്സിന്റെ സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ച അദ്ദേഹം, ഇതാണ് 'കേരളത്തിന്റെ കരുത്ത്' എന്ന് വിശേഷിപ്പിച്ചു.സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച കോഴിക്കോട് നടന്ന കോൺഗ്രസ് റാലിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരുന്നില്ല.
എന്നാൽ സദസിനെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ആശുപത്രിയിലെ തൻറെ വ്യക്തിപരമായ അനുഭവം രാഹുൽ പങ്കുവെച്ചത്.കഴിഞ്ഞ രാത്രി ആശുപത്രിയിൽ അമ്മയുടെ മുറിയിലെഒരു ചെറിയ സോഫയിലായിരുന്നു ഞാൻ ഉറങ്ങിയിരുന്നത്. ഏതൊരു മകനെയും പോലെ ഞാനും അമ്മയുടെ ആരോഗ്യത്തെ കുറിച്ച് വളരെ ആശങ്കാകുലനായിരുന്നു. എന്നാൽ ആ രാത്രി മുഴുവൻ എനിക്ക് ആശ്വാസം നൽകിയത് ഒരു കാര്യം മാത്രമാണ്.
ഓരോ മണിക്കൂർ കൂടുമ്പോഴും അമ്മയെ പരിശോധിക്കാനും പരിചരിക്കാനും എത്തിയിരുന്ന കേരളത്തിൽ നിന്നുള്ള ആ നഴ്സിന്റെ സാന്നിധ്യമായിരുന്നു അത്", വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഓരോ മണിക്കൂറിലും അവർ വന്ന് അമ്മയെ പരിശോധിക്കും. പുഞ്ചിരിയോടെ അമ്മയുടെ കൈകൾ ചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























