Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ

26 MARCH 2026 02:14 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. റോഡിലെ വെള്ളക്കെട്ട് തിരിച്ചറിയാതെ വാഹനങ്ങൾ ഇറക്കരുത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പാച്ചിൽ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡാമുകൾക്കു സമീപമോ താഴ്ന്ന പ്രദേശങ്ങളിലോ താമസിക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല.
48 മണിക്കൂറിനുള്ളിൽ ഇറാന്റെ ആയുധ വ്യവസായത്തെ തകർക്കണം: ഇസ്രയേലി കമാൻഡർമാരോട് ഉത്തരവിട്ട് നെതന്യാഹു


കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ ഇറങ്ങുന്നതും ബോട്ട് യാത്രകളും ഒഴിവാക്കണം. ശക്തമായ കാറ്റ് തിരമാലകളുടെ ഉയരം കൂട്ടുന്നത് അപകടത്തിനു കാരണമാകും. വൈദ്യുത പോസ്റ്റുകൾക്കോ മരങ്ങൾക്കോ താഴെ നിൽക്കുന്നത് ഒഴിവാക്കുക. കാറ്റിൽ ബോർഡുകളും മറ്റും വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
റോഡുകളിൽ വെള്ളക്കെട്ടുള്ളപ്പോൾ വേഗം കുറയ്ക്കുകയും മുൻപിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുകയും വേണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഓർമിപ്പിച്ചു. ബ്രേക്കിന്റെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കനത്ത കാറ്റുള്ളപ്പോൾ മരങ്ങൾക്കും പരസ്യ ബോർഡുകൾക്കും കെട്ടിട നിർമാണ സ്ഥലങ്ങൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണം. എന്തെങ്കിലും അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 (പൊലീസ്),997 (സിവിൽ ഡിഫൻസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.


യുഎഇയിൽ തുടരുന്ന കനത്ത കാറ്റിലും മഴയിലും അജ്മാനിൽ വൻ നാശനഷ്ടം. അൽ റാഷിദിയ ഏരിയയിലെ 13 നിലകളുള്ള ബഹുനില കെട്ടിടത്തിന്റെ ഗ്ലാസ് പാനലുകളും ഫ്രെയിമുകളും തകർന്നു താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കു മുകളിൽ വീഴുകയായിരുന്നു. ഇതിനു പുറമേ മരങ്ങൾ കടപുഴകി വീണും ഒട്ടേറെ വാഹനങ്ങൾക്കു കേടുപാടുണ്ടായി. വൻ നാശനഷ്ടം കണക്കാക്കുന്നു. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്. അടിയന്തര അറ്റകുറ്റപ്പണി നടത്തി കെട്ടിടം സുരക്ഷിതമാക്കാനുള്ള നടപടി ഊർജിതമാക്കിയിട്ടുണ്ട്.

 

 


അജ്മാൻ കോർണിഷിന്റെ ഭാഗത്തുള്ള കെട്ടിടമാണിത്. ശക്തമായ കാറ്റിൽ കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ഗ്ലാസ് ഇളകി മാറുകയും താഴേക്കു പതിക്കുകയുമായിരുന്നു. മുകളിലത്തെ അഞ്ചു നിലകളുടെ ഫ്രെയിമും ഗ്ലാസുകളും ഇളകിവീണ് ഒട്ടേറെ വാഹനങ്ങളുടെ ചില്ലുകൾ തകരുകയും കാര്യമായ കേടുപാടുണ്ടാകുകയും ചെയ്തു. ഇതേ കെട്ടിടത്തിനു താഴെ നിന്നിരുന്ന കൂറ്റൻ ആര്യവേപ്പും വാഹനങ്ങൾക്കു മുകളിലേക്കാണു മറിഞ്ഞുവീണത്.

അപകടസമയത്ത് വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതും യാത്രക്കാർ കുറവായിരുന്നതും രക്ഷയായി. ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. അജ്മാൻ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന്റെ ബാക്കിയുള്ള ഗ്ലാസ് പാനലുകൾ അപകടാവസ്ഥയിലാണോ എന്ന് പരിശോധിച്ചു വരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (3 minutes ago)

ഇറാനെ ഒതുക്കാൻ ഗൾഫിനെ കൂട്ടുപിടിച്ച് ട്രംപിന്റെ മാസ്റ്റർ പ്ലാൻ! വഴങ്ങാതെ ഇറാൻ… യുദ്ധം അവസാന ലാപ്പിലേയ്ക്ക് .....  (5 minutes ago)

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (23 minutes ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (1 hour ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (2 hours ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (2 hours ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (3 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (3 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (3 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (4 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (4 hours ago)

Malayali Vartha Recommends