Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US

26 MARCH 2026 04:26 PM IST
മലയാളി വാര്‍ത്ത

ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു. ഒരേ സമയം സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി ആണവായുധം പ്രയോഗിക്കാനുള്ള സാഹചര്യമാണുള്ളത്.കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും അമേരിക്കയുടെ നിബന്ധനകള്‍ പാലിക്കാന്‍ പറ്റില്ലെന്നും അമേരിക്ക നിലപാട്  സ്വീകരിച്ചതോടെ പശ്ചിമേഷ്യയില്‍ ഭയാനകമായ സ്ഥിതിവിശേഷമാണ്.വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസിന് മുന്നില്‍ കര്‍ശന നിബന്ധനകള്‍ ഇറാന്‍ വച്ചിരിക്കുകയുമാണ്. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതില്‍ പ്രധാനം.

 

ഇറാന്‍ ഭീഷണിയായി കാണുന്നതാണ് ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെല്ലാം.ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ഫീസ് ഈടാക്കാനുമുള്ള അധികാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോര്‍മൂസിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുക, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ്

ഇറാന്‍ മുന്നോട്ടു വച്ചിരിക്കുന്ന പ്രധാന  നിര്‍ദേശങ്ങള്‍.ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് ഇറാനു  മുന്നില്‍ അമേരിക്ക വച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന് . യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കുകയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനകള്‍ അനുവദിക്കുകയും ചെയ്യുക. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുക തുടങ്ങിയ കര്‍ശന നിബന്ധനകളാണ് അമേരിക്ക ആവശ്യപ്പെടുന്നത്.അതിനിടെ കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്‍  ഡ്രോണ്‍ ആക്രമണം നടത്തി. ഇന്നലെ രാത്രി സൗദിയില്‍ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു.  ഇന്ധന ടാങ്കിന് തീപിടിത്തമുണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല. അതേ സമയം കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും

 

ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇസ്രയേലിനു നേരേ  ഇറാന്‍ ആക്രമണം തുടരുകയാണ്.
വ്യോമപ്രതിരോധം ഭേദിച്ചെത്തിയ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് രണ്ടു  ഇസ്രയേല്‍ നഗരങ്ങളില്‍ വ്യാപകനാശമുണ്ടായി. ഇതില്‍ എണ്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന ഡിമോണയിലാണ് ഇറാന്‍ ആക്രമണം നടത്തിയത്.
ഇസ്രയേലിന്റെ രഹസ്യആണവ നിലയത്തിനും നെവാറ്റിം വ്യോമതാവളത്തിനും സമീപത്തുള്ള പ്രദേശമാണ് ഡിമോണ. മഹാരാഷ്ട്രയില്‍നിന്ന് കുടിയേറിയ  ഇന്ത്യന്‍ ജൂതര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.

 

ഏകദേശം 7500 ജൂതര്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സ്വാഭാവികമായി സംസാരിക്കുന്ന ഡിമോണയില്‍ മധുരപലഹാരങ്ങള്‍  വില്‍ക്കുന്ന ഒട്ടേറെ തെരുവു കച്ചവടക്കാരുണ്ട്.  
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാണ് ഡിമോണ. റഡാര്‍ സംവിധാനങ്ങള്‍, ഇന്റര്‍സെപ്റ്റര്‍ തുടങ്ങി ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ അവിടെയുണ്ട്. അതിനെ മറികടന്ന് ഇറാന്റെ മിസൈല്‍ ഡിമോണയില്‍ പതിച്ചതാണ് സൈന്യത്തെയും ഭരണകൂടത്തെയും അസ്വസ്ഥമാക്കുന്നത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച സംഭവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഡിമോണയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

 

ഇറാന്റെ നതാന്‍സ് ആണവനിലയം ആക്രമിച്ചതിന്റെ തിരിച്ചടിയാണു ഡിമോണയ്ക്കു നേരെയുള്ള ഇറാന്റെ  ആക്രമണം. അതേ സമയം ഉടന്‍  ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങള്‍ പാടേ തകര്‍ക്കുമെന്ന് അമേരിക്കന്‍  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. യുദ്ധ തീവ്രത  കുറച്ചുകൊണ്ടുവരാന്‍ ആലോചിക്കുന്നതായി പറഞ്ഞതിന്റെ പിറ്റേന്നാണു ട്രംപിന്റെ പ്രധാനമായ നിലപാടു മാറ്റം.  ഹോര്‍മുസ് പൂര്‍ണമായി അടച്ചിടുമെന്ന് ഇറാന്‍ തിരിച്ചടിച്ചതോടെ യുദ്ധം കടുക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു. ഇറാന്റെ എണ്ണപ്പാടങ്ങളും വൈദ്യുത നിലയങ്ങളും ആക്രമിച്ചാല്‍  അമേരിക്കയുടെയും സഖ്യകക്ഷികളുടെയും എല്ലാ ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും കടല്‍ജല ശുദ്ധീകരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.

ബഹ്‌റിനെ  ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ യുഎഇ സായുധസേനയിലെ മൊറോക്കന്‍ സിവില്‍ കോണ്‍ട്രാക്ടര്‍ ഇന്നലെ  കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി ബഹ്‌റൈന്‍, യുഎഇ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഇറാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനിടെയാണ് മരണം. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധ കവചമൊരുക്കാന്‍ ബ്രിട്ടന്‍ സൈനിക സഹായം പ്രഖ്യാപിച്ചതും മറ്റൊരു പ്രധാന നീക്കമായി.ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി എത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയിച്ചു. കുവൈത്തില്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ശേഷിയുള്ള റാപ്പിഡ് സെന്‍ട്രി സംവിധാനം വിന്യസിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (18 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (30 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (40 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends