കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?

കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ റോസ് വില്ല ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ ഭ്രൂണം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മൂന്ന് മാസം പ്രായമുള്ള ഭ്രൂണത്തെ 'ആമി' എന്ന് എഴുതിയ പച്ച പെട്ടിയിൽ സൂക്ഷിക്കാനുണ്ടായ സാഹചര്യം പോലീസ് വിശദമായി പരിശോധിക്കുകയാണ്. നഴ്സിംഗ് പശ്ചാത്തലമുള്ള യുവതി എന്തിനാണ് മെഡിക്കൽ സഹായം തേടാതെ സ്വന്തം നിലയിൽ ഗർഭച്ഛിദ്രം നടത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നു.
സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ദമ്പതികളുടെ ഫോൺ രേഖകൾ സൈബർ സെൽ പരിശോധിച്ചു വരികയാണ്. സ്വയം ഭ്രൂണം വേർപെടുത്തിയതാണെന്ന യുവതിയുടെ മൊഴിയിൽ പോലീസ് വിശ്വാസമർപ്പിച്ചിട്ടില്ല; ഇത് മരുന്നുകൾ ഉപയോഗിച്ച് കൃത്രിമമായി വരുത്തിത്തീർത്തതാണോ എന്നതാണ് അന്വേഷണസംഘം പ്രധാനമായും സംശയിക്കുന്നത്.
https://www.facebook.com/Malayalivartha



























