ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിൽ പോയി. കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം തുടങ്ങി. ഇടുക്കിയിലെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാവിലെയാണ് സംഭവം. ലോഡ്ജിലെ ജീവനക്കാർ മുറിയിൽ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടൻ തന്നെ ജീവനക്കാർ പീരുമേട് പൊലീസിൽ വിവരം അറിയിച്ചു.
ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു മരിച്ച കോതമംഗലം സ്വദേശി മനു. മനുവിന് ഒപ്പം ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്ന് സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശി. ഇരുവരും തമ്മിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിനിടയിൽ കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ നിഗമനം.
സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പീരുമേട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha


























