പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം ആറരയ്ക്ക് വീഡിയോ കോൺഫറൻസിലാണ് ചർച്ച.
പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് ഊർജ്ജ ഉത്പന്നങ്ങളുടെയും പ്രതിസന്ധി ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണറിയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി മുഖ്യമന്ത്രിമാരെ ഒഴിവാക്കും. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി പിന്നീട് ചർച്ച നടത്തും.
പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ മാർച്ച് 20ന് പൊതുമേഖല എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.09രൂപ മുതൽ 2.35രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ വില കൂട്ടിയേക്കും.
അതേസമയം, രാജ്യത്തൊട്ടാകെ ഏഴായിരത്തോളം പെട്രോൾ പമ്പുകളുള്ള സ്വകാര്യ കമ്പനിയായ നയാര എനർജി പെട്രോൾ വില ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും വർദ്ധിപ്പിച്ചു.
പ്രാദേശിക നികുതി കൂടി ചേരുമ്പോൾ കേരളത്തിലടക്കം വില വീണ്ടും വർദ്ധിക്കും.
"
https://www.facebook.com/Malayalivartha

























