ഞാറക്കലെ മൂന്നംഗ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ കഴുത്തില്‍ കുരുക്കു മുറുകിയതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം... കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞു തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്, വൃദ്ധമാതാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍

ഞാറക്കലെ മൂന്നംഗ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ കഴുത്തില്‍ കുരുക്കു മുറുകിയതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞു തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ കൈത്തണ്ട ബ്ലേഡ് കൊണ്ടു മുറിഞ്ഞു രക്തം വാര്‍ന്ന് മുറിയാകെ ഒഴുകിയിരുന്നു. മുറിക്കാനുപയോഗിച്ച ബ്ലേഡുകളും പോലീസ് മുറിയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.
ഞാറയ്ക്കല്‍ പള്ളിക്കു കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന്‍ ജോസ്(51) എന്നിവരെ ബുധനാഴ്ച രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ അവശനിലയില്‍ കണ്ട ഇവരുടെ വൃദ്ധമാതാവ് റീത്ത ഇപ്പോഴും ആശുപത്രിയിലാണ്.
റീത്തയുടെ മൊഴിയെടുക്കാന്‍ ഇപ്പോഴും പോലീസിനായിട്ടില്ല. മൂവരും മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് ചികിത്സയിലായിരുന്നതിനാലും പുറത്തുനിന്ന് ഒരാള്‍ അകത്തു കയറിയ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിഗമനം. മാത്രമല്ല വീടിനകത്തു സൂക്ഷിച്ചിരുന്ന 29,78,015 രൂപയും 210. 220 ഗ്രാം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെടുകയോ മോഷണ ശ്രമം ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.
അമ്മയുടെ മൊഴിയും ഫോറന്‍സിക് പരിശോധനാ ഫലവും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമെ മറ്റ് വിശദാംശങ്ങള്‍ വ്യക്തമാകുവെന്നും പോലീസ് പറഞ്ഞു. അമ്മയുടെ ദേഹത്ത് മുറിവുകളൊന്നുമില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ തളര്‍ന്ന അവസ്ഥയില്‍ ഇവര്‍ക്കു ബോധം നഷ്ടമായതാണത്രേ. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഞാറക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു. പോലീസ് കേസെടുത്തു വിശദമായി അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha



























