സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കുറവ്.... തക്കാളി ഒരു കിലോയ്ക്ക് 68 രൂപയായി, ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങുന്നത് തുടരും

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കുറവ്. കഴിഞ്ഞ ദിവസം വരെ 30 കിലോയുടെ ഒരു ബോക്‌സ് തക്കാളിക്ക് 1800 രൂപയായിരുന്നത് ഇന്ന് 1000 രൂപയായി കുറഞ്ഞിട്ടുണ്ട്. തക്കാളി ഒരു കിലോയ്ക്ക് 68 രൂപയായി. വിപണിയില്‍ വില കൂടിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തിയിരുന്നു.
ബീന്‍സ് 85 രൂപയായിരുന്നത് 40 രൂപയായി കുറഞ്ഞു. കത്തിരിക്ക 40, വഴുതനങ്ങ 50, സലാഡ് വെള്ളരിക്ക 10, കോളിഫ്‌ളവര്‍ 35 , പാവയ്ക്ക 60, ചെറിയ ഉള്ളി 45 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി പച്ചക്കറി വില കുതിച്ചുയര്‍ന്നിരുന്നു.
ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങുന്നത് തുടരും. തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെയാണ് പച്ചക്കറിക്ക് വിലയില്‍ വര്‍ദ്ധനവുണ്ടായത്.
https://www.facebook.com/Malayalivartha

























