കേരളത്തിലെ ആഭ്യന്തര വകുപ്പ് വൻ പരാജയം ആണ്;ഗാർഹിക പീഡന പരാതിയും ആയിട്ട് ചെന്നാൽ എപ്പോളായാലും പോലീസുകാർ മൈൻഡ് ചെയ്യാതെ ഒതുക്കിതീർക്കാൻ നോക്കും;ആക്ഷേപവുമായി ശ്രീലക്ഷ്മി അറക്കൽ

കേരളത്തിലെ ആഭ്യന്തര വകുപ്പ് വൻ പരാജയം ആണ്.വിമർശനവുമായി ശ്രീലക്ഷ്മി അറക്കൽഗാർഹിക പീഡന പരാതിയും ആയിട്ട് ചെന്നാൽ എപ്പോളായാലും പോലീസുകാർ മൈൻഡ് ചെയ്യാതെ ഒതുക്കിതീർക്കാൻ നോക്കുമെന്നും അവർ പറഞ്ഞിരിക്കുന്നു. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;
കേരളത്തിലെ ആഭ്യന്തര വകുപ്പ് വൻ പരാജയം ആണ്. ഗാർഹിക പീഡന പരാതിയും ആയിട്ട് ചെന്നാൽ എപ്പോളായാലും പോലീസുകാർ മൈൻഡ് ചെയ്യാതെ ഒതുക്കിതീർക്കാൻ നോക്കും. വനിതാ ശിശു ക്ഷേമ വകുപ്പിൻ്റെ സോഷ്യൽ മീഡിയയിൽ പറയും പരാതി കൊടുക്കണം, ഹെൽപ്‌ഡെസ്‌ക്കിൽ വിളിച്ചാൽ മതി, നടപടി ഉണ്ടാകും എന്നൊക്കെ. എന്നാൽ പരാതി കൊടുക്കാൻ ഏതെങ്കിലും സ്ത്രീ പോലിസ് സ്റ്റേഷനിൽ ചെന്നാലോ , ഒത്തുതീർപ്പ് ആക്കി വിടാൻ നോക്കും.
സർക്കാർ ഒരു കാര്യം ചെയ്യണം. കേരള പോലീസിന് ആദ്യം നിയമവും നീതിയും എന്താണെന്ന് പറഞ്ഞു മനസ്സിലാക്കണം. ഏതൊക്കെ കേസ് വന്നാൽ അന്വേഷിക്കണം , ഉടനടി കേസ് എടുക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കണം. രാഷ്ട്രീയ സ്വാധീനത്തിൽ കേസ് ഒതുക്കി തീർക്കാൻ നിൽക്കരുത് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
അതിനുശേഷം നാട്ടുകാരെ ബോധവത്കരിക്കാൻ ഇറങ്ങുന്നതാണ് ഏറ്റവും പ്രാക്ടിക്കൽ ആയ കാര്യം. ഇപ്പൊളത്തെ അവസ്ഥ ഇതാണ്. നാട്ടുകാർ ഒക്കെ ഒരു മുഴം മുൻപിലാണ്. എന്നാൽ കേരള പോലീസിലെ കൂടുതൽ ചില അംഗങ്ങൾക്ക് ആകട്ടെ 19ആം നൂറ്റാണ്ടിൽ നിന്ന് ബസ്സ് പോലും കിട്ടാത്ത പെരുമാറ്റം ആണ് പരാതി കൊടുക്കാൻ പോകുമ്പോൾ കാണിക്കുന്നത്. ജനങ്ങളുടെ നന്മക്കും സുരക്ഷക്കും വേണ്ടി ആണ് പോലീസ്. പോലീസ് പ്രവർത്തിക്കേണ്ടത് നീതി നോക്കിയാണ്. അല്ലാതെ രാഷ്ട്രീയ പിൻബലം നോക്കി അല്ല.
https://www.facebook.com/Malayalivartha



























