അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.... കുഞ്ഞിന് മൂന്ന് ദിവസം മാത്രമായിരുന്നു പ്രായം

അട്ടപ്പാടിയിലെ ഊരുകളില്‍ നവജാതശിശുക്കളുടെ മരണം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്.
ന്യൂമോണിയ ബാധിച്ച് വീട്ടിയൂര്‍ ഊരിലെ ദമ്പതികളുടെ കുഞ്ഞ് വെള്ളിയാഴ്ച മരിച്ചതാണ് ഒടുവിലത്തെ സംഭവം നടന്നത്. കുഞ്ഞിന് മൂന്ന് ദിവസം മാത്രമായിരുന്നു പ്രായം. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു അമ്മയും കുഞ്ഞും. സിസേറിയനിലൂടെയായിരുന്നു പ്രസവം.
അട്ടപ്പാടിയിലെ ശിശു മരണനിരക്ക് വളരെ കൂടുതലാണ്. കഴിഞ്ഞദിവസം മറ്റൊരു കുഞ്ഞും ന്യൂമോണിയ ബാധിച്ച് മരിച്ചിരുന്നു. നവംബര്‍ 23ന് സിക്കിള്‍സെല്‍ അനീമിയ ബാധിച്ച് കുഞ്ഞും മാതാവുമാണ് മരിച്ചത്. താവളം കുറവന്‍കണ്ടി സ്വദേശിനി തുളസി ബാലകൃഷ്ണനും (24) കുഞ്ഞുമാണ് മരിച്ചത്. അരിവാള്‍ രോഗിയായ തുളസി എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
നവംബര്‍ 20ന് ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ഇവര്‍ കോട്ടത്തറയില്‍ ചികിത്സ തേടിയിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് നവംബര്‍ 22ന് വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അവിടെയെത്തിയ ശേഷം കുഞ്ഞിനെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോള്‍ മരിച്ച നിലയിലായിരുന്നു. തുളസി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെങ്കിലും അടുത്തദിവസം പുലര്‍ച്ചെ മരിച്ചു.
https://www.facebook.com/Malayalivartha



























