Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സമീപ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ഗ്വാട്ടിമാല , ചിലി , നിക്വരാഗ്വ , വെനിസ്വല എന്നീ രാജ്യങ്ങളിൽ ഇടതുപക്ഷം ആണ് വിജയിച്ചത്;ദാ ഇപ്പോൾ ഹോണ്ടുറാസിലും;ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോയെന്ന് ഡോ.തോമസ് ഐസക്ക്

01 DECEMBER 2021 01:18 PM IST
മലയാളി വാര്‍ത്ത

ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോയെന്നു ഡോ .തോമസ് ഐസക്ക്. ഹോണ്ടുറാസിലെ ഇടതുപക്ഷ പ്രസിഡൻറ് മാനുവൽ സെലായയെ 2009 ൽ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. എന്താണ് അദ്ദേഹം ചെയ്ത കുറ്റം?ഫേസ്ബുക്ക് കുറിപ്പിലൂടെ തോമസ് ഐസക്ക് പറയുന്നത് ഇങ്ങനെ; മൂന്ന് വർഷം കൊണ്ട് ദാരിദ്ര്യം 10 % കുറച്ചു. രണ്ടു ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ സഹായം.

അവർക്ക് സൗജന്യ വൈദ്യുതി. മിനിമം കൂലി 80 % വർദ്ധിപ്പിച്ചു. എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷണം. പലിശ നിരക്ക് കുറച്ചു. ചെറുകിട കൃഷിക്കാർക്ക് സബ്‌സിഡി. ഇത്രയൊക്കെ ചെയ്ത ഒരു സർക്കാരിനെ ജനങ്ങൾ വോട്ടു ചെയ്തു പുറത്താക്കുമോ ? സാധ്യതയില്ല. അത് കൊണ്ട് ഹോണ്ടുറാസിലെ ഇടതുപക്ഷ പ്രസിഡൻറ് മാനുവൽ സെലായയെ 2009 ൽ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി.

എന്താണ് അദ്ദേഹം ചെയ്ത കുറ്റം? 2006 ൽ ജയിച്ചപ്പോൾ ലിബറൽ പാർട്ടി നേതാവ് ആയിരുന്നു. എന്നാൽ വെനിസ്വെലൻ പ്രസിഡണ്ട് ഷാവേസിന്റെ സുഹൃത്തായി. അദ്ദേഹം ഉണ്ടാക്കിയ ആൽബ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യ സംഘടനയിൽ ഹോണ്ടുറാസും ചേർന്നു. അമേരിക്കക്ക് ഈ സംഘടനയിൽ സ്ഥാനം കൊടുത്തിരുന്നില്ല. പട്ടാളം പ്രസിഡന്റിനെ തടങ്കലിലാക്കി. പിന്നെ കോസ്റ്റാറിക്കയിലേക്ക് നാട് കടത്തി.

2013 ലെ തെരഞ്ഞെടുപ്പിൽ ഭാര്യ സിയോമാറ കാസ്ട്രോ ലിബർട്ടി പാർട്ടിക്ക് രൂപം നൽകി മത്സരിച്ചു, എന്നാൽ അട്ടിമറിക്ക് ശേഷം അധികാരത്തിൽ വന്ന ഹെർണാണ്ടസ് വിജയിച്ചു. 2017 ലും മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഹെർണാണ്ടസ് തന്നെ അധികാരത്തിൽ തുടർന്നു . ഇപ്പോൾ റോബർട്ട് ബ്രൂസിനെ പോലെ 2021 ൽ മൂന്നാമത്തെ മത്സരത്തിൽ സിയോമാറ കാസ്ട്രോ വിജയം കണ്ടിരിക്കുകയാണ്.

ഹെർണാണ്ടസിന്റെ ദുർഭരണം രാജ്യത്തെ ഏതാണ്ട് നശിപ്പിച്ചു എന്ന് പറയാം .ഹോണ്ടുറാസ് മയക്കുമരുന്ന് കടത്ത് താവളമായി. പ്രസിഡന്റിന്റെ അനുജൻ കൊക്കെയ്ൻ കള്ളക്കടത്തിയതിന് അമേരിക്കയിൽ ജയിലിൽ ആണ്. പ്രസിഡന്റിനും ഇതിൽ പങ്ക് ഉണ്ടെന്നാണ് വിമർശനം . തന്മൂലം ഹെർണാണ്ടസ് മത്സരിക്കില്ല .

പകരം ഭരണകക്ഷി ആയ നാഷണൽ പാർട്ടിക്ക് വേണ്ടി മറ്റൊരു നേതാവ് ആയ നാസ്‌റി അഫ് സുര ആണ് മത്സരിച്ചത്. 2017 ന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷം വലിയ ജാഗ്രത പുലർത്തി . അന്തർദേശീയ മേൽനോട്ടവും ഉണ്ടായിരുന്നു . 50% ൽ ഏറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് 53 ശതമാനത്തിലേറെ വോട്ടു കിട്ടി .

ഇപ്പോൾ വോട്ടെണ്ണൽ എന്തോ കാരണത്താൽ നിർത്തി വച്ചിരിക്കുകയാണ് . കഴിഞ്ഞതവണയും ഇങ്ങനെയാണ് അട്ടിമറി തുടങ്ങിയത് . പക്ഷെ ഇത്തവണ അത് നടക്കും എന്ന് തോന്നുന്നില്ല . കാരണം സിയോമാറ കാസ്ട്രോക്ക് തൊട്ടടുത്ത വലത്‌പക്ഷ സ്ഥാനാർത്ഥിയെക്കാൾ 20% വോട്ടു കൂടുതലുണ്ട്. അവസാന പ്രഖ്യാപനം വരാൻ ഇനിയും രണ്ടോ മൂന്നോ ദിവസം എടുത്തേക്കാം .

പക്ഷെ രാജ്യമെമ്പാടും ഇടതുപക്ഷം ആഹ്ലാദത്തിലാണ്. ഹോണ്ടുറാസ് വിജയം വീണ്ടുമൊരു പിങ്ക് വേലിയേറ്റത്തിന്റെ സൂചനയാണോ ? സമീപ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ഗ്വാട്ടിമാല , ചിലി , നിക്വരാഗ്വ , വെനിസ്വല എന്നീ രാജ്യങ്ങളിൽ ഇടതുപക്ഷം ആണ് വിജയിച്ചത്. ദാ ഇപ്പോൾ ഹോണ്ടുറാസിലും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 minute ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (18 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (25 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (41 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

Malayali Vartha Recommends