Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ജവാദ് ചുഴലിക്കാറ്റ് കേരളത്തിലേക്കോ? മഴ കനക്കും, വലിയ നാശം; ഈ വർഷത്തെ അഞ്ചാമൻ; ആശങ്കയായി നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഡാമുകളും

01 DECEMBER 2021 01:21 PM IST
മലയാളി വാര്‍ത്ത

കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളെ ആശങ്കയിലാക്കി പുതിയ ചുഴലിക്കാറ്റ് എത്തുകയാണ്. ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴികളും വിതച്ച നാശനഷ്ടങ്ങളില്‍ നിന്ന് കരകയറും മുന്‍പാണ് ജവാദിന്റെ വരവ്. വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ജാവാദ് രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പറയുന്നതെങ്കിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ നിരീക്ഷണത്തില്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂ.

 

 

 

 

 

ആന്‍ഡമാന്‍ കടലില്‍ വരും മണിക്കൂറുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ജവാദ് ചുഴലിക്കാറ്റിന് കാരണമാകുന്നത്. ആന്‍ഡമാനില്‍ നിന്നുള്ള സഞ്ചാരത്തിനിടെ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി ജവാദ് ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 

 

 

 

പുതിയ ചുഴലിക്കാറ്റിന് സൗദി അറേബ്യയാണ് ജവാദ് എന്ന പേരു നല്‍കിയിരിക്കുന്നത്.കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആയി മാറുകയാണെങ്കില്‍ നല്‍കേണ്ടിയിരുന്ന പേരായിരുന്നു ജാവേദ്. എന്നാല്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനാല്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടില്ല. ജവാദ് രൂപം കൊള്ളുന്നതോടെ ഈ വര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപം കൊണ്ട അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും.

 

 

 

 

 

ടൗട്ടേ, ഷഹീന്‍, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റായിരുന്നു ഈ വര്‍ഷം രൂപം കൊണ്ടവ. ഇതില്‍ ടൗട്ടേ, ഷഹീന്‍ എന്നീ ചുഴലിക്കാറ്റുകള്‍ അറബിക്കടലിലും, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലുമാണ് രൂപം കൊണ്ടത്. ടൗട്ടേയാണ് ഈ വര്‍ഷം രൂപം കൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്. ഈ വര്‍ഷം മെയില്‍ രൂപം കൊണ്ട ടൗട്ടേ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് കാരണമായിരുന്നു. രൂക്ഷമായ കടലാക്രമണം ആയിരുന്നു ടൗട്ടേയുടെ ഫലമായി സംസ്ഥാനത്ത് ഉണ്ടായത്.

 

 

 

 

 

ഇതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം അറബിക്കടലിലായിരുന്നു യാസ് ചുഴലിക്കാറ്റിന്റെ പിറവി. കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് യാസ് ചുഴലിക്കാറ്റ് കാരണമായെങ്കിലും കനത്ത നാശം ഉണ്ടാക്കിയത് ബംഗാളിലും ഒഡീഷയിലുമായിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റായ ഗുലാബിന്റെ വരവ് ഈ വര്‍ഷം സെപ്തംബറില്‍ ആയിരുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ ലഭിച്ചു. എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ നീങ്ങിയ ഗുലാബ് ഒഡീഷയെ സാരമായി ബാധിച്ചു.

 

 

 

 

 

നാലാമത്തെ ചുഴലിക്കാറ്റായി ഷഹീന്‍ ഒക്ടോബറിലാണ് രൂപം കൊണ്ടത്. ഒമാനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഈ വര്‍ഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റായ ജവാദ് കേരളത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ കടന്നുപോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ കേരളത്തിന്റെ കാലാവസ്ഥയില്‍ അടുത്തിടെ വന്നിട്ടുള്ള മാറ്റം ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകനല്‍കുന്നതല്ല.

 

 

 

 

 

ജൂണ്‍ മുതല്‍ സംസ്ഥാനത്ത് ഇടവേളയില്ലാതെ മഴ തുടരുകയാണ്. അടിക്കടിയുണ്ടാകുന്ന ചക്രവാത ചുഴികളും, ന്യൂമര്‍ദ്ദവുമായി കേരളത്തിലെ തുടര്‍ച്ചയായ മഴയ്‌ക്ക് കാരണമാകുന്നത്. ഇത് കേരളത്തിലെ ആശങ്കജനകമാക്കിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തിയതിനെ തുടര്‍ന്ന് ഭൂരിഭാഗം അണക്കെട്ടുകളും തുറന്നിട്ടുണ്ട്. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്. ഇതിനിടെവരുന്ന ചുഴലിക്കാറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേരള ജനത.

 

 

 

 

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾ കേരളത്തിനു പരിചിതമായിരുന്നെങ്കിലും അത്രത്തോളംതന്നെ ചുഴലികൾ പിറവിയെടുക്കുന്ന കേന്ദ്രമായി അറബിക്കടലും മാറിയിരിക്കുന്നു. ബംഗാൾ ഉൾക്കടലിലെ ചുഴലികളെ അപേക്ഷിച്ചു കേരളത്തെ നേരിട്ടു ബാധിക്കുന്നവയാണ് അറബിക്കടലിലെ ചുഴലികൾ. 2018 മുതൽ ഇതുവരെ 23 ചുഴലിക്കാറ്റുകളാണ് ഇന്ത്യൻ തീരങ്ങളിലുണ്ടായത്. ഇതിൽ 11 എണ്ണവും അറബിക്കടലിലായിരുന്നു. പ്രതിവർഷം ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾ മാത്രമായിരുന്നു നേരത്തെ അറബിക്കടലിലുണ്ടായിരുന്നത്.

 

 

 

 

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾ കേരളത്തിനു പരിചിതമായിരുന്നെങ്കിലും അത്രത്തോളംതന്നെ ചുഴലികൾ പിറവിയെടുക്കുന്ന കേന്ദ്രമായി അറബിക്കടലും മാറിയിരിക്കുന്നു. ബംഗാൾ ഉൾക്കടലിലെ ചുഴലികളെ അപേക്ഷിച്ചു കേരളത്തെ നേരിട്ടു ബാധിക്കുന്നവയാണ് അറബിക്കടലിലെ ചുഴലികൾ. 2018 മുതൽ ഇതുവരെ 23 ചുഴലിക്കാറ്റുകളാണ് ഇന്ത്യൻ തീരങ്ങളിലുണ്ടായത്. ഇതിൽ 11 എണ്ണവും അറബിക്കടലിലായിരുന്നു. പ്രതിവർഷം ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾ മാത്രമായിരുന്നു നേരത്തെ അറബിക്കടലിലുണ്ടായിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 minute ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (18 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (25 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (41 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

Malayali Vartha Recommends