വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ വനപാലകര്‍ പിടികൂടി

പാലോട് വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള വമ്ബന്‍ രാജവെമ്ബാലയെ പിടികൂടി. തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ മങ്കയത്തു മണികണ്ഠന്റെ വീട്ടില്‍നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മണികണ്ഠന്റെ വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍നിന്ന് രാജവെമ്ബാലയെ വനപാലകന്‍ പിടികൂടിയത്.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനപാലകനായ സനല്‍രാജാണ് സാഹസികമായി രാജവെമ്ബാലയെ പിടികൂടിയത്. മരംമുറിച്ച് താഴെയിട്ടശേഷമാണ് പാമ്ബിനെ പിടികൂടാനായത്. 13അടി നീളവും ഒന്‍പത് വയസ്സ് പ്രായവും 20കിലോയിലധികം ഭാരവുമുള്ളതാണ് രാജവെമ്ബാല.
സനല്‍രാജ് പിടികൂടുന്ന 69ാമത്തെ രാജവെമ്ബാലയാണിത്. ബീറ്റ് ഓഫീസര്‍മാരായ നസീം, ഫോറസ്റ്റ് വാച്ചര്‍ ശാന്തകുമാര്‍ എന്നിവര്‍ സഹായികളായി ഒപ്പമുണ്ടായിരുന്നു. പിടികൂടിയ പാമ്ബിനെ പാലോട് വനത്തില്‍ തുറന്നുവിട്ടു.
https://www.facebook.com/Malayalivartha

























