പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ചു; പിണറായിയില്‍ അധ്യാപകനെ പിടികൂടി

സ്കൂള്‍ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പിണറായിയിലാണ് സംഭവം. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിലെ ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയ വിദ്യാര്‍ഥിനിയാണ് വിവരം അധ്യാപകരെ അറിയിച്ചത്. പ്രധാനാധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്കൂളിലെത്തിയ പൊലീസ് ഫോണ്‍ പരിശോധിച്ച ശേഷം അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ നൗഷാദിന്‍റേതാണെന്ന് അന്വേഷണത്തില്‍ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
പിണറായിയിലെ യു.പി സ്കൂളില്‍ താല്‍കാലിക അറബി അധ്യാപകനാണ് നൗഷാദ്. ഒരു മാസം മുമ്പാണ് ഇയാള്‍ സ്കൂളിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് പി.ടി.എ അടിയന്തര യോഗം ചേര്‍ന്ന് അധ്യാപകനെതിരെ നടപടിക്ക് ആവശ്യപ്പെട്ടു. വൈകീട്ട് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























