Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ;ഓടിയെത്തിയ നാട്ടുകാരോട് പറഞ്ഞത് പൂച്ചക്കുട്ടിയെന്ന് ;സംശയം തോന്നി ആശാവർക്കറെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം;വീപ്പക്കുള്ളിൽ നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജഡം;ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം മാതാവ്; കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സംഭവിച്ചത് നെഞ്ചുലയ്‌ക്കുന്നത്

09 DECEMBER 2021 10:42 AM IST
മലയാളി വാര്‍ത്ത

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിലെ ശൗചാലയത്തിൽ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അഞ്ച് മക്കളുള്ള മാതാപിതാക്കൾ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് നാട്ടുകാർ ആരോപിച്ചു. ആരോഗ്യ സ്ഥിതി മോശമായ കുട്ടിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.ബുധനാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം.

രാവിലെ വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ അസ്വാഭാവികമായി കേട്ട നാട്ടുകാർ വിവരം പ്രദേശത്തെ ആശാ വർക്കറെ അറിയിക്കുകയായിരുന്നു. തുടർന്ന് , ആശാ വർക്കർ വിവരം കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീപ്പയ്ക്കുള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് അഞ്ച് കുട്ടികളാണ് ഉള്ളത്. ആറാമത് ജനിച്ച കുട്ടി യെ കൊലപ്പെടുത്തിയതാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം മാത്രമേ വിഷയത്തിൽ കൃത്യമായ നിലപാട് പറയാനാകൂ എന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.

മരിച്ച കുട്ടിയെ കൂടാതെ ഇവർക്ക് അഞ്ച് മക്കളുണ്ട്. 15, അഞ്ച്, മൂന്ന് വയസ്സുകൾ വീതമുള്ള മൂന്നുപെൺകുട്ടികളും, ഒൻപത്, ഒന്നര വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് ഇവർക്കുള്ളത്. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവർ താമസിക്കുന്ന
ത്. അയൽവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവർ ഗർഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയൽവാസികളിൽ നിന്ന് മറച്ച് വെച്ചിരുന്നു.

ബുധനാഴ്ച രാവിലെ വീടിനുള്ളിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയിരുന്നു. എന്നാൽ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞ് വീട്ടിൽ കയറ്റാതെ തിരിച്ച് അയക്കുകയായിരുന്നു . ശൗചാലയത്തിൽ വെള്ളം ശേഖരിക്കാൻ വെച്ചിരുന്ന മുകൾ ഭാഗം മുറിച്ച പാത്രത്തിലാണ് മൃതദേഹം കിടന്നത്. നിറുത്താതെ കരഞ്ഞ് കുഞ്ഞിന് അനക്കമില്ലാതെ വന്നു.

അപ്പോൾ മറവ് ചെയ്യാൻ മൂത്തകുട്ടിയെ കൊണ്ട് കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലൊളിപ്പിക്കുകയായിരുന്നെന്ന് അമ്മ നൽകിയ പ്രാഥമിക മൊഴിയിൽ പറയുന്നു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികൾക്ക് സംരക്ഷണം നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു.

നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തിൽ മരിച്ച സംഭവം പുറത്തറിയാൻ കാരണമായത് അയൽവാസിയുടെ ഇടപെടലാണ് . കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോൾ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാർ നൽകിയ മറുപടി. വീണ്ടും കരച്ചിൽ കേട്ട് സംശയം തോന്നിയ ഇവർ അയൽവാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാർഡിലെ ആശാവർക്കർ ശാലിനിയെ സംഭവം അറിയിക്കുകയായിയുന്നു .

ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രസവം നടന്നതായുള്ള സംശയം അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു.

ആരോഗ്യപ്രവർത്തകരും ആശാവർക്കരും ചേർന്നാണ് സംഭവം പോലീസിലും അറിയിച്ചത്.കുടുംബത്തിലെ ഏഴുപേർ അഞ്ചുവർഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends