ഇയാള്‍ക്ക് പൊതുബോധചുംബനങ്ങളേല്‍ക്കുന്നതിലുള്ള സുഖം മൂത്ത് തള്ളിമറിക്കാണെന്നാണ് ഞാന്‍ കരുതിയിരുന്നത്; ഇപ്പോ മനസ്സിലായി.. ഒന്നുമല്ല..ജന്മനാ മണ്ടനാണെന്ന്;വിവരദോഷി;ഇവനൊക്കെ ഡി ജി പി ആയിരുന്നപ്പോള്‍ അന്വേഷിച്ച കേസുകള്‍ പലതും പുനരന്വേഷിക്കേണ്ടി വരും; ജസ്‌ല മാടശേരിയുടെ കുറിപ്പ്

ഞാന്‍ മതം വിട്ട പെണ്ണ് എന്ന പ്രഭാഷണം നടത്തിയതിന് ശേഷം വിശ്വാസികളെന്നവകാശപ്പെടുന്ന വൃത്തികെട്ട ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഒരു വിഭാഗം ഇസ്ലാംമത വക്താക്കള്‍ ഈ അലക്സാണ്ടര്‍ ജേക്കബിന്‍റെ കുറെ ഇസ്ലാം സുഖിപ്പിക്കല്‍ വീഡിയോസ് പൊക്കി കൊണ്ട് വന്ന് കേട്ടോടി വിവരവും വിദ്യാഭ്യാസവും ഉള്ള ഐപിഎസുകാരനായ ഉന്നത ഉദ്വോഗസ്ഥന്‍ വരെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കീട്ടുണ്ട് അങ്ങേരുടെ വാക്കുകളില്‍ ഇസ്ലാമിന്‍റെ സത്യമുണ്ട് എന്നൊക്കെ പറയുന്നു.
ഈ പ്രതികരണങ്ങൾക്ക് മറുപടിയുമായി ജസ്‌ല മാടശേരി. ജസ്‌ലയുടെ കുറിപ്പ് ഇങ്ങനെ; ഞാന്‍ മതം വിട്ട പെണ്ണ് എന്ന പ്രഭാഷണം നടത്തിയതിന് ശേഷം വിശ്വാസികളെന്നവകാശപ്പെടുന്ന വൃത്തികെട്ട ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഒരു വിഭാഗം ഇസ്ലാംമത വക്താക്കള്‍ ഈ അലക്സാണ്ടര്‍ ജേക്കബിന്‍റെ കുറെ ഇസ്ലാം സുഖിപ്പിക്കല്‍ വീഡിയോസ് പൊക്കി കൊണ്ട് വന്ന് കേട്ടോടി വിവരവും വിദ്യാഭ്യാസവും ഉള്ള IPS കാരനായ ഉന്നത ഉദ്വോഗസ്ഥന്‍ വരെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കീട്ടുണ്ട്...
അങ്ങേരുടെ വാക്കുകളില്‍ ഇസ്ലാമിന്‍റെ സത്യമുണ്ട്..കേട്ട് പഠിക്കടി എന്ന് തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ തെറികളില്‍ ക്യാപ്ഷൻ അവസാനിപ്പിക്കുന്ന പല വീഡിയോകളും എന്‍റെ കമന്‍റ് ബോക്സിലും ടാഗ് ഓഫീസിലും നിറക്കുമായിരുന്നു..ഇങ്ങേരുടെ മത വെളുപ്പിക്കല്‍ വീഡിയോ കളുടെ താഴെ എന്നെ മെന്‍ഷന്‍ ചെയ്തു വെറുപ്പിക്കുമായിരുന്നു...അന്ന് ഞാന്‍ ചിന്തിച്ചു..ഇയാള്‍ക്ക് പൊതുബോധചുംബനങ്ങളേല്‍ക്കുന്നതിലുള്ള സുഖം മൂത്ത് തള്ളിമറിക്കാണെന്നാണ്..ഞാന്‍ കരുതിയിരുന്നത്..
ഇപ്പോ മനസ്സിലായി.. ഒന്നുമല്ല..ജന്മനാ മണ്ടനാണെന്ന്..,വിവരദോഷി ..ഇവനൊക്കെ ഡി ജി പി ആയിരുന്നപ്പോള്‍ അന്വേഷിച്ച കേസുകള്‍ പലതും പുനരന്വേഷിക്കേണ്ടി വരും.. കോപ്പിയടിച്ചും IPS പാസാകാമെന്ന് മനസ്സിലായി.അല്ലെങ്കില്‍ അണ്ണാമലൈ യൂണിവേര്‍സിറ്റി IPS certificate പൈസക്ക് കൊടുക്കുന്നുണ്ടാവണം...രജിത് കുമാറിന്‍റെയും വിജയ് നായരുടെയുമൊക്കെ ഡോക്ടറേറ്റ് പോലെ... നിന്‍റെ പീറ MBA ഒന്നുമല്ല IPS ആണ്...ടീ എന്ന് പറഞ്ഞതിന് ശേഷം അന്ന് തെറികളെഴുതിയ ഓണ്‍ലൈന്‍ മുസ്ലീം ആങ്ങളമാരുടെ രോധനങ്ങള്‍ ഓര്‍ത്തുപോകുന്നു.
https://www.facebook.com/Malayalivartha