Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തെറ്റിദ്ധാരണ പടർത്തി തനിക്കെതിരെ ആക്രമണങ്ങൾ നടത്തുന്നു;ഒരു പരിധിവിട്ട് തന്നെ അത് മാനസികമായി തളർത്തുന്നു; ഒരു പ്രശ്നം കാണുമ്പോൾ മിണ്ടാതിരിക്കാൻ അറിയില്ല;ഇന്നാട്ടിൽ ജനിച്ചു വളർന്നു ജീവിക്കുന്നയാളാണ് താനും;സ്വാഭാവിക പ്രതികരണമാണ് അന്നുണ്ടായത്;അന്നു തുടങ്ങിയതാണ് ഈ വിധമുള്ള ദുഷ് പ്രചാരണങ്ങൾ;മറുപടിയുമായി നടനും നിർമാതാവുമായ ജോജു ജോർജ്

09 DECEMBER 2021 02:31 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നടൻ ജോജു മാർക്സിസ്റ്റ് പാർട്ടിയുടെ വിജയത്തിന്റെ ആഘോഷത്തിൽ സന്തോഷിക്കുന്നുവെന്ന തരത്തിൽ വീഡിയോ പുറത്ത് വന്നിരുന്നു.ഇതിന് പിന്നാലെ വലിയ വിമർശനം ജോജു നേരിട്ടു .ഇപ്പോൾ ഇതാ വിമർശനങ്ങൾക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരിക്കുന്നു.

തെറ്റിദ്ധാരണ പടർത്തി തനിക്കെതിരെ ആക്രമണങ്ങൾ നടത്തുന്നുവെന്നും ഒരു പരിധിവിട്ട് തന്നെ അത് മാനസികമായി തളർത്തുന്നുവെന്നും നടനും നിർമാതാവുമായ ജോജു ജോർജ്. കുറെയേറെ പിടിച്ചു നിന്നുവെന്നും സത്യത്തിനു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമൊക്കെ പക്ഷേ ഇപ്പോൾ ചോർന്നുപോകുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു . ഒരു പ്രശ്നം കാണുമ്പോൾ മിണ്ടാതിരിക്കാൻ അറിയില്ല ഇന്നാട്ടിൽ ജനിച്ചു വളർന്നു ജീവിക്കുന്നയാളാണ് താനും .

സ്വാഭാവിക പ്രതികരണമാണ് അന്നുണ്ടായത്. അന്നു തുടങ്ങിയതാണ് ഈ വിധമുള്ള ദുഷ് പ്രചാരണങ്ങളെന്നും അദ്ദേഹം പറയുന്നു എൽഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ താൻ പങ്കെടുത്തെന്ന തരത്തിൽ വിഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിലെ സത്യാവസ്ഥ പറയുകയായിരുന്നുഅദ്ദേഹം . എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം സംവിധായകൻ ലാൽ ജോസിന്റെ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി എത്തിയതാണ്. അവിടേക്ക് യാദൃച്ഛികമായെത്തിയ വിനായകനെ കണ്ടു.

സൗഹൃദം പങ്കിട്ട നിമിഷങ്ങൾ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിൽ പ്രചരിക്കപ്പെട്ടതാണെന്നും ജോജു പറഞ്ഞു.വിനായകൻ ഏറ്റവും അടുത്ത സുഹൃത്താണ്. ഉറ്റചങ്ങാതിയെ പെട്ടെന്നു കണ്ടതിന്റെ സന്തോഷത്തിൽ ഓടിചെല്ലുകയായിരുന്നു . ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട് . ഒരു നടനെന്നതിലുപരി വിനായകനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു.

അയാൾ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണെന്നും ജോജു പറയുന്നു. ആ സൗഹൃദത്തിന്റെ തുടർച്ചയാണ് അവിടെ അന്ന് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു . ലാൽജോസ് സാറിന്റെ സിനിമയുടെ ഷൂട്ടിനിടെയായിരുന്നു ഇത് സംഭവിച്ചത്.

രാവിലെ പത്തു മണി മുതൽ അവിടെ ഷൂട്ടിലുണ്ടായിരുന്നു . ഷൂട്ട് നടക്കവെ അടുത്ത സുഹൃത്തായ വിനായകനെ ആകസ്മികമായി കാണുകയായിരുന്നു. ആ സന്തോഷത്തിൽ ഓടിച്ചെന്നു. അവനൊപ്പം ഇലത്താളം വാങ്ങി കൊട്ടി. ഒരു മിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ലെന്നും ജോജു പറഞ്ഞു .

അതിനെ ചിലർ വീണ്ടും വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു . താൻ ധരിച്ചത് ചുവപ്പു ഷർട്ട് ആണെന്നു പറഞ്ഞ് അവിടെയും തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു. ഈ സിനിമയിൽ ഞാനൊരു പൊലീസുകാരനായാണ് അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ഞാൻ അപ്പോൾ ഉണ്ടായിരുന്നത് . ഒരു കാര്യവുമില്ലാതെ തന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി .

വർഷങ്ങളോളം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച് ആത്മാർഥമായി കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ ആളാണ് താനെന്നും അങ്ങനെ ഒരാൾ ഒരു പാർട്ടിക്കു വേണ്ടി ഇതുപോലെ ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയുടെയും ആളല്ല താൻ . എനിക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരിലല്ല ഈ പീഡനം.

നിശബ്ദനായി ഇരിക്കാൻ എനിക്ക് അറിയില്ല. സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ചെയ്യുന്ന സാധാരണ മനുഷ്യന്‍ തന്നെയാണ് ഞാനുമെന്നും ജോജു പറയുന്നു. കുറെയേറെ പിടിച്ചു നിന്നു. സത്യത്തിനു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമൊക്കെ പക്ഷേ ഇപ്പോൾ ചോർന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു .

വിനായകനെ കണ്ടപ്പോൾ എന്റെ സന്തോഷം പ്രകടിപ്പിച്ചത് അങ്ങനെയാണ്. എന്റെ സുഹൃത്തിനെ കണ്ടപ്പോൾ കണ്ടില്ലെന്നു നടിച്ച് അങ്ങോട്ട് പോകാതിരിക്കണമെന്നാണോ തന്നെ വിമർശിക്കുന്നവർ പറയുന്നതെന്നും അദ്ദേഹം പറയുന്നു . എന്റെ വഴികൾ ഇങ്ങനാണ്. അവിടെ വിനായകൻ എന്നെ സുഹൃത്തിന്റെ സാന്നിധ്യം ഇല്ലാതെയാണ് നിങ്ങൾ എന്നെ കണ്ടിരുന്നതെങ്കിൽ അതിൽ ന്യായമുണ്ടെന്നും . പക്ഷേ ഇത് വ്യക്തിഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്ന് വന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ് ‘ചുരുളി’. ആ സിനിമയുമായി ബന്ധപ്പെട്ടും എനിക്കെതിരെ വിവാദങ്ങൾ ഉണ്ടായി. ഇപ്പോൾ ഇതും. ആളുകളെ എനിക്കെതിരെ തിരിക്കുക എന്നതാകും ഇവരുടെ ഉദ്ദേശ്യം. മാനസികമായിപോലും തളർത്തുന്ന അവസ്ഥ. സത്യത്തിൽ എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്നും ജോജു ചോദിക്കുന്നുണ്ട് .വിവാദങ്ങളോട് വളരെ വൈകാരികമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends