വെറും ഇമോജികള്‍ക്കപ്പുറത്ത് അവയിലെല്ലാം തീവ്രവാദ വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത് കാണാതെ പോകുന്നത് ആരെ ഭയന്നിട്ടാണ്? രാഷ്ട്ര വിരുദ്ധത, തീവ്രവാദം ഇവയൊന്നും ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കോ പൊലീസ് അധികാരികള്‍ക്കോ ബാധ്യത ഇല്ലാതെ പോകുന്നത് ആ ഭരണകൂടം തീവ്രവാദത്തിന്റെ ഉപോത്പന്നം ആകുന്നത്: ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കില്‍ ദേശദ്രോഹികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണം"- സന്ദീപ് വചസ്പതി

സംയുക്ത സൈനിക മേധാവിയുടെ ആകസ്മിക നിര്യാണത്തെ ആഘോഷിച്ചവര്‍ക്കെതിരെ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ചാണ് പ്രതികരണം. ഉണ്ണുന്ന ചോറിനോട്, ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കില്‍ ദേശദ്രോഹികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണം. അതിന് ആരുടെയും അനുമതി വേണ്ട, അദ്ദേഹം പറയുന്നു
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഇന്നലെ വരെ ഈ രാഷ്ട്രത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സ്വജീവിതം ഹോമിച്ച സേനാത്തലവന്‍ വീര ചരമം പ്രാപിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചവരേക്കാള്‍ പേടിക്കേണ്ടത് അതിന് മൗനാനുവാദം നല്‍കുന്ന ഭരണ കൂടത്തെയാണ്.
രാഷ്ട്രത്തിന്റെ സൈനിക മേധാവിയുടെ മരണം പോലും അവഹേളിക്കപ്പെട്ടത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്ക്കോ തോന്നാത്തത് എന്തു കൊണ്ടാണ്?
വെറും ഇമോജികള്‍ക്കപ്പുറത്ത് അവയിലെല്ലാം തീവ്രവാദ വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത് കാണാതെ പോകുന്നത് ആരെ ഭയന്നിട്ടാണ്? രാഷ്ട്ര വിരുദ്ധത, തീവ്രവാദം ഇവയൊന്നും ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കോ പൊലീസ് അധികാരികള്‍ക്കോ ബാധ്യത ഇല്ലാതെ പോകുന്നത് ആ ഭരണകൂടം തീവ്രവാദത്തിന്റെ ഉപോത്പന്നം ആകുമ്ബോഴാണ്. കേരളാ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് തീവ്രവാദികള്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ?
രാഷ്ട്ര വിരുദ്ധത തടയാന്‍ സ്വമേധായ ബാധ്യത ഉള്ള പൊലീസ് ആരുടെ നിര്‍ദ്ദേശത്തിനാണ് കാക്കുന്നത്? ഐ.പി.എസ്, എ. കെ. ജി സെന്ററില്‍ നിന്ന ദാനം കിട്ടിയതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി മനസിലാക്കണം.
ഉണ്ണുന്ന ചോറിനോട്, ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കില്‍ ദേശദ്രോഹികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണം. അതിന് ആരുടെയും അനുമതി വേണ്ട. പിണറായി ഭരണം പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളുടെ സംഭാവന ആകാം.
അതുകൊണ്ട് അവര്‍ക്കെതിരെ നീങ്ങാന്‍ അദ്ദേഹത്തിന് ചില വൈഷമ്യങ്ങള്‍ ഉണ്ടാകാം. പക്ഷെ ഡിജിപി കസേര ഭരണഘടനാ ദത്തമാണ്. ബുദ്ധിയിലും മനസിലും പച്ചവെളിച്ചം കയറിയിട്ടില്ലെങ്കില്‍, ഇല്ലെങ്കില്‍ മാത്രം, ഈ രാഷ്ട്ര ദ്രോഹികള്‍ക്കെതിരെ കേസെടുക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. അതിന് താങ്കള്‍ക്ക് ബാധ്യത ഉണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി മനസിലാക്കണം.
https://www.facebook.com/Malayalivartha

























