Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സര്‍വകലാശാലകളില്‍ രാഷ്ട്രീയ നോമിനികളെ കുത്തിനിറയ്ക്കുന്നു.....അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുന്നു....കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം....ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാം....സര്‍വകലാശാലകളില്‍ നടക്കുന്ന നിയമ ലംഘനങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

10 DECEMBER 2021 09:17 PM IST
മലയാളി വാര്‍ത്ത

സര്‍വകലാശാലകളില്‍ നടക്കുന്ന അച്ചടക്കരാഹിത്യത്തിലും നിയമ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങള്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കിയതായി കാണിച്ച്‌ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാമെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നോമിനികളെ കുത്തിനിറയ്ക്കുകയും അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുകയുമാണ്. അച്ചടക്കരാഹിത്യമാണ് എല്ലായിടത്തും. കത്തില്‍ പറയുന്നു.

ഭാരതരത്‌നം ലഭിച്ച ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ .റാവുവും മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. പണിക്കരും കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള കത്ത് തുടങ്ങുന്നത്. 'കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല' എന്നാണ് റാവു പറഞ്ഞത്. 'കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് ' എന്നായിരുന്നു കെ.എന്‍. പണിക്കര്‍ പറഞ്ഞത്.ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷം തനിക്ക് നിരാശയായിരുന്നുവെന്നു പറയുന്ന ഗവര്‍ണര്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ദു:ഖകരമായിരുന്നുവെന്നും നിയമം ലംഘിക്കാനുള്ള സമ്മര്‍ദ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ വിസി പുനര്‍ നിയമനം കാര്യം സംസാരിക്കാന്‍ നിയമോപദേഷ്ടാവിനെ അയച്ചിരുന്നു. പുനര്‍നിയമനം കൊടുക്കുക എന്നതിനര്‍ത്ഥം നിയമന നടപടികള്‍ വേണ്ടന്നല്ല എന്നത് അദ്ദേഹത്തോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്. സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതി ഒപ്പിട്ടു കൊടുത്തു. കണ്ണൂരില്‍ അറുപത് കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ യുജിസി റഗുലേഷനെ ഉയര്‍ത്തിപ്പിടിച്ചവര്‍ ശ്രീശങ്കരയില്‍ ഇതേ പ്രശ്‌നം വന്നപ്പോള്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യം എന്ന് പറയുന്നു. ഫലത്തില്‍ എജി അടക്കമുള്ളവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്.

കലാമണ്ഡലം വിസി, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല. ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശമ്ബളം കിട്ടുന്നില്ല എന്നുകാണിച്ച്‌ മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.

സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി. ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends