താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മണിയന്‍പിള്ള രാജു
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം കടുക്കുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിന് മണിയന് പിള്ള രാജു രംഗത്തുവന്നതാണ് ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കുവേണമെങ്കിലും മത്സരിക്കാം. അതിനാല്‍ തന്നെ താന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മണിയന് പിള്ള രാജു പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഔദ്യോഗിക പാനലില്‍ മത്സരിക്കുന്നത് നടിമാരായ ആശാ ശരത്തും, ശ്വേതാ മേനോനുമാണ്. ജഗദീഷും മുകേഷും മത്സരത്തിനുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെയായിരുന്നു ഇവര്‍ പിന്മാറിയത്.
പതിനൊന്നംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്ക് പതിനാല് മത്സരാര്‍ത്ഥികളാണ് ഉള്ളത്. നടനും നിര്‍മാതാവുമായ വിജയ് ബാബുവും പത്രിക പിന്‍വലിച്ചിരുന്നെങ്കിലും പത്രികയില്‍ ഒപ്പിടാത്തതിനാല്‍ വീണ്ടും മത്സരരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്.
നടന് സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. ലാലും നാസര്‍ ലത്തീഫും മത്സരാര്ത്ഥികളായുണ്ട്.
അതേസമയം മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും തുടരും. 2024 വരെയാണ് പുതിയ കാലാവധി. ജയസൂര്യയെ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖിനെ ട്രഷററായും തെരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha