മദ്യത്തില്‍ മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍; അജ്മലിനെ അറസ്റ്റ് ചെയ്തത് ചാവക്കാട് നിന്ന്
മദ്യത്തില്‍ മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. ചാവക്കാട് നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
ത്യക്കാക്കര എസിപി പി വി ബേബി, ഇന്‍ഫോപാര്‍ക്ക് ഇന്‍സ്പെക്റ്റര്‍ ടി ആര് സന്തോഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. അജ്മലിനെതിരെ കടവന്ത്ര, കായംകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. വധശ്രമം, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകള്‍ ഉള്‍പ്പെടെയാണ് അജ്മലിനെതിരെ കേസുകളുള്ളത്. നേരത്തെ കായംകുളം സ്റ്റേഷനില്‍ കാപ്പ പ്രകാരം നടപടി എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha