ലഹരി മരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവ്; 10. 99 കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന് തലസ്ഥാനത്തേക്ക് കടത്തിയ കേസിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്
ലഹരി മരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും 2 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലഹരിക്കടത്തു കേസില്‍ ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് രാമനാഥപുരം അനീസ് നഗറില്‍ മുഹമ്മദ് മകന് സാദില്‍ (40) , ഇടുക്കി ഉടുമ്ബന്‍ചോല ഈട്ടിത്തോപ്പ് കൊച്ചുപറമ്ബില്‍ വീട്ടില്‍ നിന്നും ആന്ധ്രാ വിശാഖ പട്ടണം യാരമ്ബൊരലു കുമരിയില്‍ താമസിക്കുന്ന സേവ്യര്‍ മകന് സാബു സേവ്യര്‍ (41) എന്നിവരെയാണ് ശിക്ഷിച്ചത്. 10. 99 കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന് തലസ്ഥാനത്തേക്ക് കടത്തിയ കേസിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്.
പിഴയൊടുക്കാത്ത പക്ഷം 1 വര്‍ഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി എ. എസ്. മല്ലിക ഉത്തരവിട്ടു. നര്‍ക്കോട്ടിക് കേസില്‍ പാലിക്കേണ്ട നിയമ നടപടിക്രമങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പാലിച്ചതായി കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha