സ്ത്രീധനമായി നല്കിയ 42 പവന് സ്വര്‍ണവും കൈക്കലാക്കി... കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി പരാതി
വീട്ടുകാര്‍ നല്കിയ 42 പവന് സ്വര്‍ണം കൈക്കലാക്കിയശേഷം കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് ഭര്‍ത്തൃവീട്ടുകാരും ഭര്‍ത്താവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയൊന്നുമെടുക്കുന്നില്ലെന്ന് ആരോപണം.
ബത്തേരി ഓടപ്പള്ളം അരയന്പറമ്ബില് അശ്വതിയും അമ്മയുമാണ് പരാതിയുമായി രംഗത്തെത്തിയത്. അശ്വതിയുടെ ഭര്‍ത്താവായ കൊട്ടാരക്കര വാളകം സുരേഷ്ഭവനില്‍ സുരേഷും ഭര്‍ത്തൃവീട്ടുകാരും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയശേഷം ദ്രോഹിക്കുകയാണെന്ന് യുവതിയും അമ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ സ്വന്തം വീട്ടില്‍ അമ്മയോടൊപ്പമാണ് താമസം. കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ഭര്‍ത്തൃപീഡനത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എഫ്ഐആര്‍ ഇട്ട കേസില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha