'പമ്പയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും'; ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സര്‍ക്കാര്‍
ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സര്‍ക്കാര്‍. പമ്ബയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്ബരാഗത പാത തുറക്കും.കൂടാതെ സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതിയും നല്‍കും. 500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. പമ്ബാസ്നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും. എന്നാല്‍ പമ്ബയിലെ ജലനിരപ്പ് അനുസരിച്ച് ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha