Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍..... രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ ചാന്‍സിലര്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണറുടെ കത്ത്

11 DECEMBER 2021 04:41 AM IST
മലയാളി വാര്‍ത്ത

അതിരുവിട്ട സര്‍ക്കാര്‍ ഇടപെടലിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍. സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ ചാന്‍സിലര്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളാണ് ഗവര്‍ണറെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

 



സര്‍വകലാശാലകളില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ തുടരുന്നത് തെറ്റാണ്. വേണമെങ്കില്‍ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റാം, അല്ലെങ്കില്‍ സ്ഥാനം ഒഴിഞ്ഞു തരാം എന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.


സമ്മര്‍ദ്ദത്തിലാക്കി നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യിച്ചെന്നും ഇനി അതിനാവില്ലെന്നും തുറന്നടിച്ചും സര്‍വകലാശാലകളുടെ പരമാധികാരിയായ ചാന്‍സലറുടെ അധികാരങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ തന്നില്‍ നിന്ന് ഏറ്റെടുക്കാനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കം. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് െ്രെടബ്യൂണലിനെ നിയമിക്കാനുള്ള അധികാരം നിയമ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞതും കണ്ണൂര്‍, സംസ്‌കൃത വി.സിമാരുടെ നിയമനവുമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

 



സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനും രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്ന് രക്ഷിക്കാനും വേറെ വഴിയില്ലെന്നും ഉടന്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയ ജി.എസ് 1252021 കത്തില്‍, നിയമവിരുദ്ധ നിയമനങ്ങളടക്കം നിരാശയോടെയാണ് കാണുന്നതെന്ന് പറയുന്നു. നിയമവിരുദ്ധ നടപടികള്‍ അക്കമിട്ടുനിരത്തിയ ശേഷമാണ്, ചാന്‍സലറുടെ അധികാരം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്.


'അങ്ങനെയായാല്‍ ഗവര്‍ണറെ ആശ്രയിക്കാതെ നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും. സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായാല്‍, രാഷ്ട്രീയ ഇടപെടലെന്ന ആക്ഷേപവും ഒഴിവായിക്കിട്ടും.

 

ഇപ്പോള്‍ നിയമസഭ സമ്മേളിക്കാത്തതിനാല്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കൂ. ഞാന്‍ ഒപ്പിട്ടുതരാം. ചാന്‍സലറുടെ അധികാരം മുഖ്യമന്ത്രിയിലേക്ക് നിയമപരമായി കൈമാറുന്ന രേഖയുണ്ടാക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് പറയൂ. അദ്ദേഹത്തിന് അത് എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ.' അഞ്ചു പേജുള്ള കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

അതേസമയം ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ഇന്നലെ രാവിലെ ധനമന്ത്രി കെ.എന്‍.ബാലഗോപാലും ചീഫ്‌സെക്രട്ടറി വി.പി.ജോയിയും രാജ്ഭവനിലെത്തി. ഗവര്‍ണറെ വിശ്വാസത്തിലെടുത്തുള്ള നടപടികളേ ഉണ്ടാകൂവെന്ന് ഇരുവരും ഉറപ്പു നല്‍കി. എന്നാല്‍ ഗവര്‍ണര്‍ വഴങ്ങിയില്ല. മാത്രവുമല്ല അദ്ദേഹം ഡല്‍ഹിയിലേക്ക് പോയി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends