കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്കാരം ഞായറാഴ്ച
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്കാരം ഞായറാഴ്ച. ശനിയാഴ്ച വൈകുന്നേരം മൃതദേഹം കോയമ്പത്തൂരില്‍ എത്തിക്കും.
തുടര്‍ന്ന് നാളെ രാവിലെ സ്വദേശമായ തൃശൂരിലെ പൊന്നൂക്കരയിലെത്തിക്കും. ഡല്‍ഹി സൈനിക ആശുപത്രിയില്‍ ഡിഎന്‍എ പരിശോധനാഫലം പൂര്‍ത്തിയാക്കിയാണ് മൃതദേഹം കൊണ്ടുവരുന്നത്.
എന്നാല്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടില് എത്തിയത്.
അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റേറ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.
അതേസമയം ഹെലികോപ്റ്റര്‍ അപടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ 17 ഗണ്‍ സല്യൂട്ടോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശസേനാ തവന്മാര്, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കണ്ണീരോടെയാണ് സൈനികര്‍ക്ക് രാജ്യം വിട നല്‍കിയത്.
"
https://www.facebook.com/Malayalivartha